വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സൗജന്യ പ്രവേശനം


കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സരോവരം ബയോപാർക്ക്, കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച്, അരിപ്പാറ വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.