വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിതാ വേദിയുടെ നേതൃത്വത്തിൽ ‘അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ്’ പരിപാടി


കൊയിലാണ്ടി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിതാ വേദിയുടെ നേതൃത്വത്തിൽ ‘അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ്’ എന്ന പരിപാടി സംഘടിപ്പിച്ചു.  കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം കെ.ഷാജിമ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആർ.എം.രാജൻ, ഡി.കെ.ബിജു, കെ.ശാന്ത, ഉണ്ണികൃഷ്ണൻ.സി, ആർ.കെ.ദീപ എന്നിവർ സംസാരിച്ചു. ഗണേഷ് കക്കഞ്ചേരി സ്വാഗതവും പവിന.പി.നന്ദിയും പറഞ്ഞു.