എടച്ചേരി പോലീസ് സ്‌റ്റേഷനും ഒലിവ് ആർട്സ് ആന്റ് സയൻസ് കോളേജും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി


വടകര: എടച്ചേരി പോലീസ് സ്‌റ്റേഷന്‍, ജനമൈത്രി പോലീസ്, ഒലിവ് ആർട്സ് ആന്റ് സയൻസ് കോളേജ് ഓർക്കാട്ടേരി എന്നിവ സംയുക്തമായി പരിസ്ഥിതിദിനാചരണം നടത്തി. എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, വൃക്ഷ തൈ നടൽ, ബോധവൽക്കരണ ക്ലാസ് തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.

എടച്ചേരി എസ്.ഐ. കിരൺ പരിപാടി ഉദ്ഘാടനം ചെയ്‌തു. ഒലിവ് ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

അഡീഷണൽ എസ്.ഐ അൻഫിറസൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ, എ.എസ്.ഐ സുനിൽ ദാസ്, സബീന കെ.എം, റമീസ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി സന്മയാ സുരേഷ് സ്വാഗതവും മുഹമ്മദ് നസീം നന്ദിയും പറഞ്ഞു.