സി.കെ.രാഘവൻ അനുസ്മരണം


കൊയിലാണ്ടി: സി.പി.എം ടൗൺ ബ്രാഞ്ച് കമ്മറ്റി അംഗവും ഒ.പി.കെ.എം കലാസമിതിയുടെ നടനും ഗായകനുമായ സി.കെ രാഘവന്റെ ഒന്നാം അനുസ്മരണ യോഗം സി.പി.എം ജില്ലാ കമ്മറ്റി അംഗവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയതു. നഗരസഭാ കൗൺസിലർ എ.ലളിത അധ്യക്ഷത വഹിച്ചു.

ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ലിജീഷ്, കെ.സത്യൻ, ലോക്കൽ സെക്രട്ടറി പി.വി.സത്യൻ, മുൻ ലോക്കൽ സെക്രട്ടറി ടി.വി.ദാമോദരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു യു.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു.