Category: സ്പെഷ്യല്‍

Total 554 Posts

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാർ​ഗങ്ങൾ എന്തെല്ലാമെന്നും വിശദമായി നോക്കാം

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്.

‘അരളിയുടെ ഇതള്‍ വയറ്റിലെത്തിയാല്‍ ഉടന്‍ മരിക്കും’; പ്രചരിക്കുന്നത് സത്യമോ കള്ളമോ ? യാഥാര്‍ത്ഥ്യം അറിയാം

‘അരളിയില്‍ വിഷമാണ്, ഒരില പോലും തിന്നരുത്’….കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചര്‍ച്ചാവിഷയം കാണാന്‍ ഭംഗിയുള്ള അരളിചെടിയാണ്. പണ്ട് പറമ്പുകളിലും മറ്റും വളര്‍ന്നിരുന്ന ഇവ ഇപ്പോള്‍ നമ്മുടെ പൂന്തോട്ടത്തിലെ പ്രധാന താരമാണ്. കാണാനുള്ള ഭംഗി തന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത. എന്നാല്‍ അടുത്തിടെ യുകെയിലേക്ക് പോകാനിരുന്ന ഒരു യുവതിയുടെ അപ്രതീക്ഷിത മരണ്ത്തിന് കാരണമായത് അരളിപ്പൂവെന്ന്

‘ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’; പ്രചരിക്കുന്നത് സത്യമോ ? ഇന്‍ഫോ ക്ലിനിക് പറയുന്നു

‘ ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’… കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമാണിത്. സത്യമാണോ കള്ളമാണോ എന്ന് നോക്കാതെ പലരും ഈ സന്ദേശം സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും കോട്ടം മെഡിക്കല്‍

കടുത്ത വേനലിലും നിറഞ്ഞ് കവിഞ്ഞ് തെളിനീര്‌, മഴ പെയ്താലോ വറ്റിവരളും; ആയഞ്ചേരിയിലെ കൗതുകക്കിണറും കല്യാണിയും സൂപ്പർഹിറ്റ്

ആയഞ്ചേരി: കടുത്ത വേനലില്‍ ഉഷ്ണതരംഗം കൂടി വന്നതോടെ കോഴിക്കോടും ചുട്ട് പൊള്ളുകയാണ്. ചൂടിനൊപ്പം പലയിടത്തും അതിരൂക്ഷമായ ജലക്ഷാമവും നേരിടുന്നുണ്ട്. എന്നാല്‍ വടകര ആയഞ്ചേരിയിലെ ഒരു കിണര്‍ നാടിനാകെ അത്ഭുതമായി മാറിയിയിരിക്കുയാണ്. കടുത്ത വേനലില്‍ നിറഞ്ഞ് കവിയുകയും മഴക്കാലത്ത് വറ്റിവരളുകയും ചെയ്യുന്ന തറോപ്പൊയില്‍ തച്ചംകുന്നുമല്‍ കല്യാണിയുടെ അത്ഭുത കിണറാണ് നാട്ടിലെ സംസാര വിഷയം. കടുത്ത വേനലില്‍ സമീപവീട്ടിലുള്ള

‘ചാകര വരും എന്ന പ്രതീക്ഷയിൽ കടം വാങ്ങിയാണ് പല മത്സ്യത്തൊഴിലാളികളും ജീവിക്കുന്നത്, ലക്ഷങ്ങള്‍ മുടക്കി കടലില്‍ പോയിട്ടും മത്സ്യങ്ങള്‍ കിട്ടുന്നില്ല’; വേനല്‍ച്ചൂടിലെ ദുരിതങ്ങളെക്കുറിച്ച് കുരിയാടിയിലെ മത്സ്യത്തൊഴിലാളി പറയുന്നു

വടകര: കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനാണ് പ്രധാന നിര്‍ദ്ദേശം. വേനല്‍ച്ചൂടിനൊപ്പം കള്ളക്കടല്‍ പ്രതിഭാസം കൂടി വന്നതോടെ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വടകര ഡോട് ന്യൂസിനോട് സംസാരിക്കുകയാണ് കുരിയാടിയിലെ മത്സ്യത്തൊഴിലാളിയായ പ്രഹ്‌ളാദന്‍. കള്ളക്കടല്‍ പ്രതിഭാസവുമായി ബന്ധപ്പെട്ട് കൂടുതല്‍ അപകടരമായിട്ടുള്ള

‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’: വീണ്ടുമൊരു മെയ് നാല്, ടിപി വധത്തിന് 12 വയസ്

വടകര: ‘ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ കരുത്തനാണ് മരിച്ച ടിപി’……. വടകരയിലെ രാഷ്ട്രീയത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച ടിപി ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെ ഇക്കഴിഞ്ഞ 12 വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട വാക്കുകളിലൊന്നാണിത്. വടകരയുടെ രാഷ്ട്രീയത്തില്‍ മാത്രമല്ല കേരള രാഷ്ട്രീയത്തിലെ ഓരോ ദിവസവും ആളുകള്‍ ചര്‍ച്ച ചെയ്ത കൊലപാതകമായിരുന്നു ഒഞ്ചിയത്തെ ടിപിയുടെ മരണം. പതിമൂന്നാം രക്തസാക്ഷിത്വദിനത്തിലും ടിപി ചന്ദ്രശേഖരന്‍

കാണാതാകുന്ന യുവാക്കള്‍ മരിച്ച നിലയില്‍ ഒഴിഞ്ഞ സ്ഥലങ്ങളില്‍; സമീപത്ത് സിറിഞ്ചുകള്‍; വടകരയിലും സമീപപ്രദേശങ്ങളിലും ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാക്കളുടെ മരണത്തിന് പിന്നില്‍ ലഹരി ?

വടകര: തലേന്ന് കാണാതാകുക, തുടര്‍ന്ന് പിറ്റേന്ന് ഒഴിഞ്ഞ സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തുക. ഇത്തരത്തില്‍ വടകരയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് മാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചത് നാല് യുവാക്കളാണ്. യുവാക്കളെ മരിച്ച നിലയില്‍ കാണപ്പെട്ട സ്ഥലത്ത് നിന്നും ഒഴിഞ്ഞ സിറിഞ്ചുകള്‍ കണ്ടെത്തുന്നത് നാടിനെ ഒന്നാകെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്‌. ലഹരി മാഫിയകളുടെ പ്രധാന കേന്ദ്രമായി നാട് മാറുന്നു എന്നാണ്

വെളുത്തുള്ളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത് ? എന്നാല്‍ സൂക്ഷിക്കണം! ഈ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്‌

തിരക്ക് പിടിച്ച നമ്മുടെ ജീവിതത്തില്‍ ഏറെ സഹായകമായ ഒന്നാണ് ഫ്രിഡ്ജ്. പലപ്പോഴും രണ്ട് ദിവസത്തേക്കുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കി നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് വെക്കാറുണ്ട്. മാത്രമല്ല പഴങ്ങളും, പച്ചക്കറിയുമടക്കം പലതും കേടു കൂടാതെ ദീര്‍ഘനാള്‍ സൂക്ഷിച്ച് വെക്കാനും ഫ്രിഡ്ജ് ഏറെ സഹായകരമാണ്. എന്നാല്‍ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിഡ്ജില്‍ കയറ്റി വെക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് മരണം; നിസാരക്കാരനല്ല സൂര്യാഘാതം, എടുക്കാം മുന്‍കരുതലുകള്‍

സൂര്യാഘാതത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നലെ മരണപ്പെട്ടത് രണ്ടുപേരാണ്. പാലക്കാടും കണ്ണൂരുമാണ് മരണമുണ്ടായത്. സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ സൂര്യാഘാതത്തെ നിസാരമായി തള്ളികളയരുത്. എന്താണ് സൂര്യാഘാതം സൂര്യനില്‍ നിന്നുളള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ

പച്ച പുതച്ച പ്രദേശം, മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രകൃതിഗ്രാമം; പോകാം വയനാട്ടിലെ നെല്ലറച്ചാലിലേക്ക്…

സഞ്ചാരികളായ മിക്കവരും യാത്ര ചെയ്യാൻ മോഹിക്കുന്നിടമാണ് വയനാട്. ചുരംകയറുമ്പോൾ മുതൽ വയനാടിന്റെ ദൃശ്യത്തിന് തുടക്കമാകും. ആ നാട് മുഴുവൻ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. നമ്മളിലധികം പേരും വയനാടിന്റെ മുക്കും മൂലയും അരിച്ചുപ്പെറുക്കിയവരായിരിക്കും. പക്ഷേ ചില രത്‌നങ്ങൾ വയനാട് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അങ്ങനെ പെട്ടെന്നൊന്നും ആരുടേയും കണ്ണിൽപ്പെടാതെ വയനാടൻ സൗന്ദര്യം മുഴുവൻ ആവാഹിച്ച ഒരു സ്ഥലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതാണ്