Category: ചരമം

Total 332 Posts

നടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; അപകടം ഇരിങ്ങലില്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ

  വടകര: സീരിയല്‍ – സിനിമ-മിമിക്രി താരം കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ ആയിരുന്നു അപകടം. വടകര ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റില്‍ നടന്ന വാര്‍ത്താ ചാനലായ 24 കണക്ട് പ്രോഗ്രാമിന്റെ ഭാഗമായുള്ള മെഗാഷോയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ

കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്

ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

വടകര: ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ഇരിങ്ങണ്ണൂര്‍ വള്ളിക്കുനിയില്‍ ശങ്കരന്‍ ആണ് സ്വന്തം വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു. ചൊവ്വാഴ്ച്ച  ഉച്ചയോടെയാണ് സംഭവം. നാദാപുരത്ത് നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഭാര്യ: കല്യാണി. മക്കള്‍: രാജന്‍ (എല്‍.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം), രമണി, രതി. മരുമക്കള്‍: വിമല,

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു

ചലച്ചിത്ര നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മെയ് ആദ്യവാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ്ക്കുവേണ്ടി ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമത്തിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. കരള്‍ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായി

പുതുപ്പണം കറുകയിൽ മീത്തലെ കീപ്പണാട്ട് രാജേഷ് അന്തരിച്ചു

വടകര: പുതുപ്പണം, കറുകയിൽ മീത്തലെ കീപ്പണാട്ട് രാജേഷ് അന്തരിച്ചു. നാൽപത് വയസായിരുന്നു. അച്ഛൻ : ചന്ദ്രൻ (കണ്ണൂർ). അമ്മ: പുഷ്പ. സഹോദരി: ഷീബ.

വടകര പുതുപ്പണം കുയിമ്പില്‍ ശ്രീധരന്‍ അന്തരിച്ചു

വടകര: പുതുപ്പണം കുയിമ്പില്‍ ശ്രീധരന്‍ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സുധീര്‍ കെ, സിന്ധു, ശ്രീജ. മരുമക്കള്‍: നിഷ, മോഹനന്‍ (വെള്ളികുളങ്ങര), പരേതനായ പുരുഷു (കുട്ടോത്ത്).

എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ധന്യ നിവാസ് വിജയന്‍ അന്തരിച്ചു

പയ്യോളി: റിട്ടയേര്‍ഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ക്രിസ്ത്യന്‍ പളളിക്ക് സമീപം ധന്യ നിവാസ് വിജയന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആര്‍ഷലത, മക്കള്‍: സുര്‍ജിത്ത് (ആയുര്‍വേദ ആശുപത്രി, ചെറുവണ്ണൂര്‍), ബിന്തോഷ്, ധന്യ. മരുമക്കള്‍: കവിത (പി.ഡബ്ല്യു.ഡി കോഴിക്കോട്) റോഷിത, പ്രകാശന്‍(മസ്‌കത്ത്). സഹോദരങ്ങള്‍: പരേതനായ മുകുന്ദന്‍, പരേതനായ നാണു, നാരായണന്‍, രാഘവന്‍, കമല. സംസ്‌കാരം രാവിലെ 11 മണിക്ക്

വില്യാപ്പള്ളി അരീക്കല്‍ നാരായണന്‍ അന്തരിച്ചു

വില്യാപ്പള്ളി: മുന്‍കാല സോഷ്യലിസ്റ്റും പാലക്കാട് നെന്മാറ സ്വദേശിയുമായ അരീക്കല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കള്‍: രാജീവന്‍, രാധിക. മരുമകന്‍: മനോജന്‍ (കുന്നുമ്മക്കര).

ചെമ്മരത്തൂരിലെ തൈവച്ച പറമ്പത്ത് ശാരദ അന്തരിച്ചു

ചെമ്മരത്തൂർ: ചെമ്മരത്തൂരിലെ തൈവച്ച പറമ്പത്ത് ശാരദ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പരേതനായ ശ്രീധരൻ, രാധ, പരേതയായ മോളി, അശോകൻ, ശ്രീജ. മരുമക്കൾ: ബാലൻ ( അരൂർ ), പവിത്രൻ പ്രതിയാരക്കര), ബാബുപ്രാലയാട്ട് നട), ബിന്ദു, ഷീബ. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, കുമാരൻ, രാഘൂട്ടി, പരേതയായ നാരായണി, കൗസു, ലീല, ചന്ദ്രി

വടകര കുരിയാടി പള്ളിയില്‍ കെ.സി കണ്ണന്‍ അന്തരിച്ചു

വടകര: കുരിയാടിയിലെ പള്ളിയില്‍ കെ.സി കണ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ തങ്കം. മക്കള്‍: ബാബു, ഉഷ, ഷീല, ബബിന്‍. മരുമക്കള്‍: മോഹനന്‍ (പുത്തൂര്‍), നിഷ (കൂത്തുപറമ്പ്), അഞ്ചുരാജ്, പരേതനായ രാജന്‍ (കൂട്ടാലിട).