വടകരയിലേക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിച്ച് നന്തി മേല്‍പ്പാലത്തില്‍ അപകടം; വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു


നന്തിബസാര്‍: നന്തി മേല്‍പ്പാലത്തില്‍ ബസ്സ് ബൈക്കിനിടിച്ച് ഗതാഗത തടസ്സം. വെള്ളിയാഴ്ച്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടകരയിലേക്ക് പോവുകയായിരുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബൈക്ക് യാത്രക്കാരന് സാരമായ പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് മേല്‍പ്പാലത്തില്‍ വന്‍ ഗതാഗത തടസ്സം നേരിട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.