മുക്കത്ത് ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ലോറിയും ബെെക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബെെക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അടുത്തിടെ രണ്ട് ടിപ്പർ അപടങ്ങളിൽ മൂന്നു ബൈക്ക് യാത്രക്കാർ മരിച്ചിരുന്നു. എം.സി റോഡിൽ ഒക്കൽ താന്നിപ്പുഴ പള്ളിക്കുസമീപം കൃഷി അസിസ്റ്റന്റ് കോതമംഗലം കറുകടം കുന്നശേരിവീട്ടിൽ കെ.എ. എൽദോസ് (52), മകൾ ബ്ളെസി (24) എന്നിവരാണ് മരിച്ചത്. പയ്യന്നൂർ കൊറ്റി റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്തെ അപകടത്തിൽ കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ (32) ആണ് മരിച്ചത്.