കൊല്ലം ആനക്കുളത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബാഗ് മോഷ്ടിച്ച് യുവാക്കള്‍


കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിച്ചതായി പരാതി. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വലിയവിളക്ക് ദിനത്തില്‍ രാത്രി 1.30നായിരുന്നു സംഭവം. ബാഗില്‍ അയ്യായിരം രൂപയും ചെറിയൊരു സ്വര്‍ണാഭരണവും കുട്ടികളുടെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മോഷണം നടന്ന സ്ഥലത്തിന് പത്തുമീറ്റര്‍ അകലെവെച്ച് നഷ്ടപ്പെട്ട ബാഗും അതിലുണ്ടായിരുന്ന വസ്ത്രങ്ങളും നോട്ടുപുസ്തകവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.