ബിന്ദു അമ്മിണിക്കെതിരായി നടന്ന ആക്രമണം; കൊയിലാണ്ടിയിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ


കൊയിലാണ്ടി: ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിക്കെതിരായി നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് പ്രതിഷേധ യോഗം ചേരും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് ആണ് യോഗം കൂടുക. പ്രതിഷേധ കൂട്ടായ്മ പ്രൊഫസർ. കല്പറ്റ നാരായണൻ ഉദഘാടനം ചെയ്യും.

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ബിന്ദു അമ്മിണിക്കു നേരെ ആക്രമണം ഉണ്ടായത്. സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും എതിരെ ബിന്ദു അമ്മിണി നൽകിയ പരാതിയിൽ പ്രതി മോഹൻദാസിനെ അറസ്റ്റ് ചെയ്തിരുന്നു.

 

ശബരിമല പ്രവേശനത്തിന് പിന്നാലെ നിരവധി തവണ ബിന്ദു അമ്മിണി തെരുവില്‍ ആക്രമിക്കപ്പെട്ടിരുന്നു. കുറച്ചു നാളുകൾക്കു മുൻപ് കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദുവിനെ ഓട്ടോ ഇടിച്ച് വീഴ്ത്തിയിരുന്നു. മനപ്പൂര്‍വ്വം വാഹനം ഇടിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് ബിന്ദു അമ്മിണി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.