നന്തി വാഹനാപകടം: പരിക്കേറ്റ കാർ യാത്രികൻ കാപ്പാട് സ്വദേശി സജയൻ; അപകടനില തരണം ചെയ്തു


കൊയിലാണ്ടി: നന്തിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ കാപ്പാട് സ്വദേശിയെ തിരിച്ചറിഞ്ഞു. സിവിൽ എൻജിനീയറായ സജയനാണ് അപകടത്തിൽ പെട്ടത്. ഗുരുതര പരുക്കേറ്റിരുന്ന സജയൻ സജയനെ വിദഗ്ദ ചികിത്സയിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹം അപകട നില തരണം ചെയ്തു.

ലോറിയിടിച്ചുണ്ടായ ആഘാതത്തിൽ കാറിന്റെ ഭാഗങ്ങള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികനായ കോട്ടക്കല്‍ സ്വദേശി മുസാഫിറിന് പരിക്കേറ്റിരുന്നു. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ പ്രവർത്തനം മൂലം അവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇന്ന് ഉച്ചക്ക് 12മണിയോടെ നന്തി മേല്‍പ്പാലത്തിന് സമീപമാണ് ലോറിയും കാറും കൂട്ടിയിടിച്ച അപകടം നടന്നത്. പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന കാറിനെ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി കാറിൽ നിന്നും പെട്രോൾ ലീക് ചെയ്യുന്നത് ഇല്ലാതാക്കി. അപകടത്തെ തുടർന്ന് ദീർഘ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.