ഇനി കാത്തിരിപ്പിന്റെ നാളുകള്‍; വടകര പുതുപ്പണം നല്ലാടത്ത് പരദേവതാ ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവം ഏപ്രില്‍ 11ന്


വടകര: പുതുപ്പണം നല്ലാടത്ത് പരദേവതാ ശ്രീ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് ഏപ്രില്‍ 11ന് കൊടിയേറും. ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ 13ന് വൈകുന്നേരം 6.30ഓടെ അവസാനിക്കും.

തിറ മഹോത്സവം വിശദമായി അറിയാം

ഏപ്രില്‍ 11 വ്യാഴം

രാവിലെ 7മണിക്ക് – ഗണപതിഹോമം, ഉഷപൂജ, മദ്ധ്യാഹ്ന പൂജ

വൈകുന്നേരം 6.30ന് – ദീപാരാധന

7മണിക്ക് – കൊടിയേറ്റം, അരിചാര്‍ത്തല്‍

രാത്രി 8.30ന് – നട്ടത്തിറ

ഏപ്രില്‍ 12 വെള്ളി

രാവിലെ – ഉഷപൂജ, വിശേഷാല്‍ പൂജകള്‍

ഉച്ചയ്ക്ക് 2മണി – ഇളനീര്‍വരവ്

വൈകുന്നേരം 4മണി – തിരുവായുധം വരവ്

6 മണിക്ക് – പൂക്കുന്തം വരവ്

6.30ന് – ദീപാരാധന

ശേഷം പരദേവതയുടെ വെള്ളാട്ട് (വില്‍ക്കളിയോട് കൂടി)

ഭഗവതിയുടെ വെള്ളാട്ട്
അഴിയും കാലും സമര്‍പ്പണം
ചുറ്റുവിളക്ക് എഴുന്നള്ളത്ത്
പൂക്കലശം വരവുകള്‍
ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ തിറ
വേട്ടക്കൊരുമകന്‍ വെള്ളാട്ട്
വേട്ടക്കൊരുമകന്‍ തിറ
തിരുമുടിവെപ്പ്
അഴിമുറിതിറയുടെ ഇളംകോലം തിറ

ഏപ്രില്‍ 13 ശനി

രാവിലെ 5മണിക്ക് – ഇളനീര്‍ അഭിഷേകം

8.30ന് – അഴിമുറി തിറ
ഭഗവതിയുടെ മുടിവെച്ച തിറ(താലപ്പൊലിയോട് കൂടി)

രാവിലെ 11മണി – പരദേവതയുടെ തിറ

നാട് വലംവെയ്ക്കല്‍

12.30 മുതല്‍ – അന്നദാനം

വൈകുന്നേരം 5മണിക്ക് നാടുവലം വെച്ച് പന്തലില്‍ താഴുന്ന ചടങ്ങ്, ആരൂഢപ്പാട്ടും ചക്കേറും

6.30ന് – ആറാട്ട് എഴുന്നള്ളിപ്പ്.