Tag: Missing

Total 49 Posts

ആശ്വാസ വാർത്ത; കരിയാട് നിന്നും കാണാതായ പന്ത്രണ്ടുവയസുകാരനെ കണ്ടെത്തി

പാനൂര്‍: കരിയാട് നിന്നും ഇന്നലെ കാണാതായ പന്ത്രണ്ടുവയസുകാരനെ കണ്ടെത്തി. തലശ്ശേരി ബസ് സ്റ്റാന്റിലെത്തിയ കുട്ടി തിരിച്ച് വീട്ടിലേക്ക് പോകാനായി പോലീസുകാരോട് വഴി ചോദിക്കുകയായിരുന്നു. കരിയാട് നിന്നും കാണാതായ കുട്ടിയെ പോലെ രൂപസാദൃശ്യം തോന്നിയ പോലീസുകാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കുട്ടി ആരോടും പറയാതെ വീട്ടില്‍ നിന്നും ഇറങ്ങി വന്നതാണെന്ന് മനസിലായത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം

കൊയിലാണ്ടി ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

കൊയിലാണ്ടി: ഊരളളൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഊരളളൂര്‍ കട്ടിപ്പറമ്പില്‍ മുഹമ്മദിനെ(33) യാണ് 19.2.2024 മുതല്‍ കാണാതായത്. ജോലി ആവശ്യത്തിനെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും പോയതാണ്. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുളളത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. ഫോണ്‍: 8086291699. പോലീസ് സ്റ്റേഷന്‍: 0496

ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

തിരുവള്ളൂര്‍: ചെമ്മരത്തൂര്‍ സ്വദേശിയായ യുവാവിനെ ജനുവരി മാസം മുതല്‍ കാണാതായതയി പരാതി. ചെമ്മരത്തൂര്‍ നെല്ലിയുള്ളപറമ്പത്ത് പ്രജീഷ്‌കുമാറി (40)നെയാണ് കാണാതായിട്ടുള്ളത്. കഴിഞ്ഞ ജനുവരി 9തിന് വീട്ടില്‍ നിന്നും പോയ ഇയാളെ പിന്നീട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബന്ധുക്കളുടെ പരാതിയില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസ്‌റ്റേഷനിലോ 9497987186- വടകര

”ശക്തമായ ഇടിയൊച്ച കേട്ടതോര്‍മയുണ്ട്, ആ ആഘാതത്തില്‍ ഞങ്ങള്‍ വള്ളത്തില്‍ നിന്നും തെറിച്ചുവീണു”; വള്ളം മറിഞ്ഞ് കടലില്‍ വീണതിന്റെ നടുക്കം പങ്കുവെച്ച് അപകടത്തില്‍ രക്ഷപ്പെട്ട നന്തിയിലെ മത്സ്യത്തൊഴിലാളി

പയ്യോളി: ”ശക്തമായ ഒരു ഇടിയൊച്ച കേട്ടതോര്‍മ്മയുണ്ട്, ഞങ്ങള്‍ രണ്ടും തെറിച്ചുപോവുകയായിരുന്നു” ആശുപത്രി കിടക്കയില്‍ നിന്നും ഇന്നലെ രാത്രി നടന്ന സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തട്ടാന്‍കണ്ടി അഷ്റഫിന് തോണി അപകടത്തിന്റെ നടുക്കം മാറിയിട്ടുണ്ടായിരുന്നില്ല. കൂട്ടുകാരനെ ഇനിയും കണ്ടെത്താനാവാത്തതിന്റെ വിഷമം പങ്കുവെച്ചുകൊണ്ട് അഷ്റഫ് ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ വടകര ഡോട് ന്യൂസിനോട് വിശദീകരിച്ചു. ” രാത്രി ഏഴുമണിയോടെയാണ് സംഭവം, മഴയും

പ്രതിഷേധത്തിനൊടുവില്‍ നന്തിയില്‍ കടലില്‍ കാണാതായ മത്സ്യബന്ധന തൊഴിലാളിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്സ്മെന്റും

നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. കോസ്റ്റ്ഗാര്‍ഡിൻ്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടങ്ങിയിരിക്കുന്നതെന്ന് തഹസില്‍ദാര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കാണാതായ പീടിക വളപ്പില്‍ റസാഖിനായുളള തിരച്ചിലാണ് തുടരുന്നത്. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് മത്സ്യബന്ധനത്തിനായി പോയ തോണി വളയം കടലില്‍ കാണാതായത്. തട്ടാന്‍ കണ്ടി

‘കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 5 ലക്ഷം രൂപ വേണം’; കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍, കോള്‍ വന്നത് അമ്മയുടെ ഫോണിലേക്ക്

കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ കോള്‍. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഒരു സത്രീ വിളിച്ചത്. കുട്ടിയെ വിട്ടു കിട്ടണമെങ്കില്‍ 5 ലക്ഷം വേണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സത്രീ പറഞ്ഞു. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. സഹോദരനൊപ്പം

കൂത്താളി പള്ളിയുടെ പരിസരത്തു നിന്നും മരുതേരി സ്വദേശിയുടെ സ്കൂട്ടർ കാണാതായതായി പരാതി

പേരാമ്പ്ര: കൂത്താളി പള്ളിയുടെ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ കാണാതായതായി പരാതി. KL77 C0460 നമ്പർ ഉള്ള സ്കൂട്ടറാണ് കാണാതായത്. മരുതേരി കൊട്ടപ്രം സ്വദേശിയായ അബ്ദുൾ സലാമിന്റേതാണ് സ്കൂട്ടർ. ബാങ്കിൽ കലക്ഷൻ ഏജന്റായ അബ്ദുൾസലാം ഇന്നലെ വൈകുന്നേരം 6.10 ഓടെ  ജോലിക്കിടെ കൂത്താളിയിൽ വച്ച് പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് പോയതായിരുന്നു. തിരിച്ചു വന്നു നോക്കുമ്പോൾ സ്കൂൾ കാണാനില്ലായിരുന്നു എന്നാണ്

യാത്രയ്ക്കിടെ വട്ടക്കണ്ടി നിട്ടൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിട്ടൂര്‍ സ്വദേശി അര്‍ജ്ജുന്റെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് നഷ്ട്‌പ്പെട്ടു. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നവംബര്‍ ഒന്നാം തിയ്യതിയാണ് പേഴ്‌സ് കാണാതായത്. കുറ്റ്യാടി പേരാമ്പ്ര റൂട്ടില്‍ ആണ് സഞ്ചരിച്ചത്. കണ്ട് കിട്ടുന്നവര്‍ 9846771128 ഈ നമ്പറില്‍

അരിക്കുളം സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

അരിക്കുളം: അരിക്കുളം കാരയാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കാരയാട് തറമ്മല്‍ അങ്ങാടി പറോത്ത് പ്രശാന്തിന്റ മകന്‍ അതുലിനെയാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായത്. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അതുല്‍. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനിലോ 9072550422

ആയഞ്ചേരി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

വടകര: ആയഞ്ചേരി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. ആയഞ്ചേരി കാര്യത്ത് നാണു (80) നെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. രാവിലെ 8:45ന് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതാവുന്ന സമയത്ത് വെള്ള മുണ്ടും ചന്ദന കളർ ഷർട്ടുമാണ് വേഷം. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ്