Tag: Missing

Total 50 Posts

ആയഞ്ചേരി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

വടകര: ആയഞ്ചേരി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. ആയഞ്ചേരി കാര്യത്ത് നാണു (80) നെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. രാവിലെ 8:45ന് കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ഇറങ്ങിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതാവുന്ന സമയത്ത് വെള്ള മുണ്ടും ചന്ദന കളർ ഷർട്ടുമാണ് വേഷം. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ്

സ്‌കൂളിലേക്ക് പോവാനായ് വീട്ടില്‍ നിന്ന് ഇറങ്ങി; പേരാമ്പ്ര ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പേരാമ്പ്ര ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പൈതോത്ത് സ്വദേശിയുമായ ദേവാനന്ദി(15)നെയാണ് ചൊവ്വാഴ്ച്ച രാവിലെ മുതല്‍ കാണാതായത്. രാവിലെ 8 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂളിലേക്ക് പോവാനായി വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഇതുവരെ സ്‌കൂളിലും തിരിച്ച് വീട്ടിലും എത്തിയിട്ടില്ല. സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരിക്കുന്നത്. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയെക്കുറിച്ച്

വടകര സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെ കാണാതായതായി പരാതി

വടകര: വടകര സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ബീച്ച് റോഡില്‍ തെയ്യത്താംകണ്ടി വീട്ടില്‍ ഫിറോസ് (33)നെയാണ് കാണാതായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ സെപ്റ്റംബര്‍ 21ന് വൈകുന്നേരം വീട്ടില്‍ നിന്നും ഇറങ്ങിയതാണ് പിന്നീട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പോലീസിലോ

കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയായ ഇരുപതുകാരനെ കാണാനില്ലെന്ന് പരാതി. മുഹമ്മദ് ഷാസിലിനെയാണ് തിങ്കളാഴ്ച രാവിലെ ഏഴര മുതല്‍ കാണാതായത്. പുറത്ത് പോയി വേഗം വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതിന് ശേഷം ഷാസില്‍ തിരിച്ചുവന്നില്ല. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുഹമ്മദ് ഷാസിലിനെ കുറിച്ച്

യാത്രക്കിടയില്‍ വടകര സ്വദേശിയുടെ പണമടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി

വടകര: വടകര സ്വദേശിയുടെ പണമടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി. കോണ്‍ട്രാക്ടറും എഞ്ചിനിയറുമായ വടകര താഴെ അങ്ങാടി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ കവറാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയ്ക്കും വൈകുന്നേരം ആറ്മണിയ്ക്കും ഇടയിലാണ് സംഭവം. കുനിങ്ങാടി- വൈക്കിലിശ്ശേരി- വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലാണ് യാത്ര ചെയ്തത്. ഇതിനിടയിലാണ് കവര്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വടകര പോലീസ് സ്‌റ്റേഷനില്‍ പരാതി

വില്യാപ്പള്ളി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

വില്യാപ്പള്ളി: വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ യുവാവിനെ കാണാതായതായി പരാതി. പൊന്മേരി പറമ്പില്‍ കുയ്യാലില്‍ നസീറിനെ (38)യാണ് വ്യാഴാഴ്ച്ച മുതല്‍ കാണാതായിരുക്കുന്നത്. ഇന്നലെ വൈകുന്നേരം ഏഴ്മണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് പിന്നീട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9869798832 എന്ന നമ്പറിലോ വടകര പോലീസ് സ്റ്റേഷനിലോ വിവരം

പേരാമ്പ്ര കല്ലോട് സ്വദേശിയെ ഇന്നലെ മുതല്‍ കാണാതായതായി പരാതി

പേരാമ്പ്ര: കല്ലോട് സ്വദേശിയെ കാണാതായതായി പരാതി. കല്ലോട് നിടുംപറമ്പത്ത് മീത്തല്‍ നാരായണന്‍ എന്നയാളെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 8.30ഓടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇതിനിടയില്‍ ഒരു തവണ കണ്ണൂര്‍ പര്‍ശിനിക്കടവ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ അതിനു ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി

ബാലുശ്ശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

ബാലുശ്ശേരി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ബാലുശ്ശേരി ഹൈസ്കൂളിന് സമീപം ഉണ്ണൂലമ്മൽ കണ്ടി നസീറിന്റെ മകൻ മിഥിലാജിനെ (21) ആണ് കോട്ടനട മഞ്ഞപ്പുഴയിലെ ആറാളക്കൽ ഭാഗത്ത് പുഴയിൽ കാണാതായത്. വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥിലാജ്. കനത്ത മഴയെ തുടർന്ന് പുഴയിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായിരുന്നു. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിൽ

ഓര്‍ക്കാട്ടേരിയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൊമ്മിണിക്കാഴ മീത്തലെ പറമ്പില്‍ വിജീഷിനെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. നടക്കുതാഴെ ചോറോട് കനാലിലാണ് സംഭവം. ഇന്നലെ ഏറെനേരം പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടത്താനായിരുന്നില്ല. പിന്നീട് തിരച്ചില്‍ ഇന്ന് രാവിലെ ഏഴ്മണിയോടെ വീണ്ടും തുടരുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും ഒഴുക്കും

കൊയിലാണ്ടി മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കില്‍ മീത്തലെ അറത്തില്‍ സുജാതയെയാണ് കാണാതായത്. നാല്‍പ്പത്തിരണ്ട് വയസാണ്. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പോയതാണ് സുജാത. ഏറെ വൈകിയിട്ടും തിരികെയെത്താതായതോടെയാണ് കാണാതായതായി മനസിലായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9961765195, 9947368291 എന്നീ നമ്പറുകളിലോ കൊയിലാണ്ടി പൊലീസ്