Tag: Case

Total 15 Posts

കുളത്തൂവയല്‍ സ്‌കൂള്‍ അധ്യാപകനെതിരെ ലൈംഗിക പീഡനാക്രമണത്തിന് കേസ്; അധ്യാപകനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എസ്.എഫ്.ഐ

ചക്കിട്ടപ്പാറ: കുളത്തൂവയല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയ്ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ. കുറ്റക്കാരനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീരകിക്കണമെന്നും എസ്.എഫ്.ഐ പ്രസ്ഥാവനയില്‍ അറിയിച്ചു. കുളത്തൂവയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗീകമായി ഉപദ്രവിച്ചതായ ആരോപണത്തില്‍ നിലവില്‍ പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

‘പ്രധാന മന്ത്രിയെ വിമര്‍ശിച്ചാല്‍ കത്തി കയറ്റും’; കെ.വി.സജയ്ക്കെതിരായ സംഘപരിവാര്‍ വധഭീഷണി; വടകര സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

പയ്യോളി: സംഘപരിവാര്‍ വധഭീഷണിക്കെതിരെ സാഹിത്യ നിരൂപകനും മടപ്പള്ളി ഗവ.കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ കെ.വി സജയ്. വടകര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പയ്യോളി പോലീസ് കേസെടുത്തു. വടകര സ്വദേശിയായ ഡോ. ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ജനത ലൈബ്രറി മണിയൂര്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ പ്രതി കേരളം വിട്ടതായി പോലീസ് നിഗമനം; ജയിലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി സംസ്ഥാനം വിട്ടതായുള്ള നിഗമനത്തില്‍ പോലീസ്. മയക്കുമരുന്ന് കേസില്‍ 10വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദ് കഴിഞ്ഞ ദിവസമാണ് തടവ് ചാടിയത്. ബാഗ്ലൂരുള്ള ഹര്‍ഷാദിന്റെ സുഹൃത്തുക്കളിലേക്കും ഭാര്യയുടെ നാടായ തമിഴ്നാട്ടിലും പോലീസ് അന്വേഷണം വ്യാപിച്ചു. ഹര്‍ഷാദിനെ കഴിഞ്ഞ ഒമ്പതിന് ജയിലില്‍ വന്നു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിന് 25 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം അതിവേഗ കോടതി

നാദാപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് നാദാപുരം കോടതി. വയനാട് കോറോം സ്വദേശി മാന്തോണി അജ്നാസ് (22 ) നെയാണ് നാദാപുരം അതിവേഗ കോടതി ശിക്ഷിച്ചത്. 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഇയാൾക്ക് കോടതി വിധിച്ച ശിക്ഷ. 2022 ഡിസംബറിൽ ആണ് കേസിനെ

കുരുമുളക് മോഷണം; വാണിമേല്‍ കൊടിയൂറ സ്വദേശികളായ പ്രതികളെ വയനാട്ടിലെത്തിച്ച് തെളിവെടുപ്പ്

മാനന്തവാടി: മാനന്തവാടി തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കടകളില്‍ കയറി കുരുമുളക് മോഷണം നടത്തിയ വാണിമേല്‍ സ്വദേശികളായ മോഷ്ടാക്കളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാണിമേല്‍ കൊടിയൂറ സ്വദേശികളായ കൊയിലോത്തുംകര വീട്ടില്‍ ഇസ്മയില്‍ (38) ഉടുക്കോന്റവിട വീട്ടില്‍ മുഹമ്മദ് സുഹൈല്‍(24), പാറേമ്മല്‍വീട്ടില്‍ അജ്മല്‍ (28) എന്നിവരെയാണ് തെളിവെടുപ്പിനായ് കസ്റ്റഡിയില്‍ വാങ്ങിയത്. തൊണ്ടര്‍നാട് മക്കിയാട് കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്ക് കട

വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു,19 ലക്ഷം രൂപയോളം തട്ടിയെടുത്തു; ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നൽകിയത്. 2019ൽ ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ സരീഗിൽ നിന്നും സ്ഥലത്തിന് പണം വാങ്ങിയിരുന്നു. വില്ല നിർമ്മിക്കാത്തതുകൊണ്ട് പണം

ലോണ്‍ ആപ്പ് വഴി തട്ടിപ്പും ഭീഷണിയും; കുറ്റ്യാടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍

കുറ്റ്യാടി: ലോണ്‍ ആപ്പ് വഴി തട്ടിപ്പിനിരയായ യുവതി ആത്മഹത്യക്കു ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍. ഇരുപത്തിനാലുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ കുറ്റ്യാടി ഊരത്ത് സ്വദേശിനിയാണ് തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ വിഷംകഴിച്ചത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവര്‍ ഒരു ലോണ്‍ ആപ്പില്‍നിന്ന് പണം കടമെടുത്തിരുന്നു. തുടര്‍ന്ന് അറുപതിനായിരം രൂപയോളം പലപ്രാവശ്യമായി തിരിച്ചടച്ചു. തിങ്കളാഴ്ച ലോണ്‍ ആപ്പുകാര്‍ വീണ്ടും

തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം; കണ്ടക്ടറെ മര്‍ദ്ദിച്ച സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

വടകര: കണ്ണൂര്‍ തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കാല്‍നടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം

സ്വർണം തട്ടിയെടുക്കാൻ കൊലപാതകം, കോഴിക്കോട് നിന്ന് കാണാതായ സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയില്‍ തള്ളിയതായി സുഹൃത്തിന്റെ മൊഴി; കേസെടുത്ത് പൊലീസ്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്ന് കുറച്ച് ദിവസം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയതായി സുഹൃത്തിന്റെ മൊഴി. മലപ്പുറം താനൂര്‍ സ്വദേശി സമദി(52) ന്റെ പേരിലാണ് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ്

ആയഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി; ഡോക്ടര്‍ക്കെതിരെ കേസ്

വടകര: ആയഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറുടെ പേരില്‍ കേസെടുത്തു. വില്യാപ്പള്ളി കാര്‍ത്തികപ്പള്ളി സ്വദേശി ഡോ. ഫവാസ് റഹീമിന്റെ പേരിലാണ് വടകര പോലീസ് കേസെടുത്തത്. ഞായറാഴ്ച രാവിലെ പത്തരയോടെ യുവതി പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഡോക്ടര്‍ ആഴ്ചയില്‍ ഒരുദിവസമാണ്