കുളത്തൂവയല്‍ സ്‌കൂള്‍ അധ്യാപകനെതിരെ ലൈംഗിക പീഡനാക്രമണത്തിന് കേസ്; അധ്യാപകനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എസ്.എഫ്.ഐ


ചക്കിട്ടപ്പാറ: കുളത്തൂവയല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയ്ക്കു നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ. കുറ്റക്കാരനായ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീരകിക്കണമെന്നും എസ്.എഫ്.ഐ പ്രസ്ഥാവനയില്‍ അറിയിച്ചു.

കുളത്തൂവയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗീകമായി ഉപദ്രവിച്ചതായ ആരോപണത്തില്‍ നിലവില്‍ പെരുവണ്ണാമൂഴി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.