ആയഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി; ഡോക്ടര്‍ക്കെതിരെ കേസ്


വടകര: ആയഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടറുടെ പേരില്‍ കേസെടുത്തു. വില്യാപ്പള്ളി കാര്‍ത്തികപ്പള്ളി സ്വദേശി ഡോ. ഫവാസ് റഹീമിന്റെ പേരിലാണ് വടകര പോലീസ് കേസെടുത്തത്.

ഞായറാഴ്ച രാവിലെ പത്തരയോടെ യുവതി പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഡോക്ടര്‍ ആഴ്ചയില്‍ ഒരുദിവസമാണ് ആയഞ്ചേരിയില്‍ പരിശോധനയ്‌ക്കെത്തുന്നത്.