Tag: Case

Total 15 Posts

വിദ്വേഷം പ്രകടിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം പ്രകടിപ്പിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശ്ശേരി സ്ഫോടന സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. IPC 153 ,IPC 153(A) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. വിദ്വേഷം പ്രകടിപ്പിക്കുക, രണ്ട് വിഭാഗങ്ങള്‍ തമ്മിലുളള ശത്രുത വര്‍ദ്ധിപ്പിക്കുന്നതരത്തില്‍

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസ്; മുഖ്യ പ്രതി പൊലിസുകാരന്‍, കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി പൊലിസുകാരനെന്ന് കണ്ടെത്തല്‍. കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി കണ്ണന്‍ തമിഴ്നാട് പൊലിസിലെ സി.പി.ഒയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ അവധിയിലാണ്. അവധി കാലാവധി കഴിഞ്ഞെങ്കിലും കണ്ണന്‍ ഇതുവരെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. കേസില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പൊലിസ് അറിയിച്ചു.

കോഴിക്കോട് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്യും

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ പുലര്‍ച്ചെ രണ്ടരയോടെയാണ് തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. ഉച്ചക്ക് ശേഷമായിരിക്കും തുടര്‍

വ്യാജ വിമാനടിക്കറ്റ് നല്‍കി ഒന്‍പത് ലക്ഷം തട്ടി; ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് നാദാപുരം പോലീസ്

നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒന്‍പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങല്‍ സ്വദേശി ജിയാസ് മന്‍സിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്. ഓണ്‍ലൈനില്‍ യാത്രാവിവരം

ഓട്ടോ തടഞ്ഞ് നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചു; ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന മുടവന്തേരി സ്വദേശി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

വടകര: വധശ്രമക്കേസില്‍ പിടികിട്ടാപ്പുള്ളിയായ യുവാവ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. മുടവന്തേരി സ്വദേശി വാര്യം പിലാവില്‍ അസ്ക്കറി(32)നെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രവാസിയായ അസ്ക്കര്‍ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗം പ്രതിയെ തടഞ്ഞ് വെച്ച് വളയം പൊലീസിന് കൈമാറുകയായിരുന്നു. 2004-സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.