ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഏപ്രില്‍ 20ന് മുഖ്യമന്ത്രി പുറമേരിയില്‍, സ്വാഗതസംഘം രൂപികരിച്ചു


പുറമേരി: വടകര പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറമേരിയില്‍ എത്തുന്നു. എപ്രില്‍ 20ന് രാവിലെ 10മണിക്ക് ബഹുജനറാലിയോടെ പരിപാടി ആരംഭിക്കും.

റാലിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപികരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക യോഗം ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു.

ആയാടത്തില്‍ രവീന്ദ്രന്‍, പി സുരേഷ് ബാബു, ടി.കെ രാഘവന്‍, സമദ് നരിപ്പറ്റ, മഹേഷ് പയ്യട, പി.പി മുകുന്ദന്‍, കെ.കെ ദിനേശന്‍, ടി.പി ഗോപാലന്‍, കെ.ടി.കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിനോദ് ചെറിയത്ത്, നീലിയോട്ട് നാണു, കൂടത്താംകണ്ടി സുരേഷ്, കുനിയില്‍ രാഘവന്‍, സി.എച്ച് ഹമീദ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ഭാരവാഹികള്‍: കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ(രക്ഷാധികാരി), ഇ.കെ വിജയന്‍ എംഎല്‍എ(ചെയര്‍മാന്‍), ടിപി ഗോപാലന്‍(കണ്‍വീനര്‍), പി.പി ചാത്തു(ഖജാന്‍ജി).