മണിയൂര്‍ പഞ്ചായത്തിലെ പറമ്പത്ത് മുക്ക് – കുയ്യലത്ത് മീത്തൽ – കുഴി പറമ്പത്ത് റോഡ് ഉദ്ഘാടനം ചെയ്തു


മണിയൂർ: പഞ്ചായത്തിലെ അഞ്ചാം വാർഡ് പറമ്പത്ത് മുക്ക് – കുയ്യലത്ത് മീത്തൽ – കുഴി പറമ്പത്ത് റോഡിന്റെ ഉദ്ഘാടനം ബഹു: എം.എൽ.എ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കിയത്.

പി.ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിന് മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് എക്സി.എഞ്ചീനിയർ അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം. ബാലൻ മാസ്റ്റർ, സി.എം.വിജയൻ മാസ്റ്റർ, കെ.അമ്മത് മാസ്റ്റർ, ജയചന്ദ്രൻ ജയപുരം, പി.വി.രജീഷ് തുടങ്ങിയവർ ആശംസകൾ പറഞ്ഞു. സജിനി സി.കെ. നന്ദി പറഞ്ഞു.