കണ്ണൂരില്‍ വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന അച്ഛന്‍ ആശുപ്രതിയില്‍


കണ്ണൂര്‍: എടയന്നൂരില്‍ സ്‌ക്കൂള്‍ വിദ്യാർത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. അരോളി സ്വദേശിയായ രംഗീത് രാജ് (14)ആണ് മരിച്ചത്. ഇന്ന് രാവിലെ അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടയിലായിരുന്നു സംഭവം.

അവശനിലയിലായ അച്ഛന്‍ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അരോളി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രംഗീത്.