വെയിലത്ത് വാടി തളരുന്നവര്‍ക്ക് ആശ്വാസം; തണ്ണീര്‍പന്തല്‍ ഒരുക്കി വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക്


വടകര: പൊതുജനങ്ങള്‍ക്ക് തണ്ണീര്‍പന്തല്‍ ഒരുക്കി വടകര നടക്കുതാഴ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് എം.മുരളധീരന്‍ ഉദ്ഘാടനം ചെയ്തു.

ബാങ്കിന് സമീപത്തായാണ് തണ്ണീര്‍പന്തല്‍ ഒരുക്കിയത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കായി സഹകരണ സ്ഥാപനങ്ങള്‍ തണ്ണീര്‍പന്തലുകള്‍ ഒരുക്കുന്നത്‌.

സെക്രട്ടറി കെ.എം മനോജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ ദിനിൽ കുമാർ പി.കെ അധ്യക്ഷത വഹിച്ചു. ഹരിദാസൻ ടി.വി, ഷൈജു.ടി എം, ഷീന കെ.വി , ജയരാജ് കെ.എം എന്നിവര്‍ സംസാരിച്ചു. സുജിത്ത് വി കെ നന്ദി പറഞ്ഞു.