ഈ ഞായറാഴ്ച്ച ഒന്നു കറങ്ങിയാലോ? എത്രകണ്ടാലും മതിവരാത്ത ജാനകിക്കാടിന്റെയും കരിയാത്തുംപാറയുടെയും വന്യമനോഹാരിതയിലേക്ക്; ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി. ഒരുങ്ങിക്കഴിഞ്ഞു


തിമനോഹരമായ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ പ്രദേശങ്ങളാണ് കുറ്റ്യാടിയുടെയും പേരാമ്പ്രയുടെയും വിവിധ ഭാഗങ്ങള്‍. കാടും പുഴകളും മലകളും ചേര്‍ന്ന പ്രകൃതി വിസ്മയങ്ങളിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്, പെരുവണ്ണാമൂഴി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ഇത്തവണത്തെ യാത്ര.

നമുക്ക് തൊട്ടടുത്താണെങ്കിലും ഒറ്റയ്ക്ക് ഒരു യാത്ര പലപ്പോഴും നമ്മളില്‍ പലര്‍ക്കും ഇവിടങ്ങളിലേക്ക് സാധിച്ചിട്ടുണ്ടാവില്ല അങ്ങനെ ഒരു യാത്ര സാധിക്കാത്തവര്‍ക്കും. കണ്ടിട്ടും കണ്ടിട്ടും മതിവരാത്തവര്‍ക്കും ഒരിക്കല്‍ കൂടെ പോവാം. ഈ മാസം എട്ടിന് ഞായറാഴ്ചയാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30 ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 7 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ആദ്യം ജാനകിക്കാടാണ് എത്തുക. ഇവിടെ വന്യമൃഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പേടിയൊന്നും കൂടാതെ തന്നെ ഏവര്‍ക്കും കാടിന്റെ തനത് ഭംഗി ആസ്വദിക്കാം. 131 ഹെക്ടര്‍ കാടുള്ള ഇവിടെ സമയം ചെലവഴിച്ച ശേഷം പെരുവണ്ണാമുഴി ഡാമിലേക്ക് യാത്ര പുറപ്പെടും. ഡാമില്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് ബോട്ടിങ് നടത്താം. ഉച്ചഭക്ഷണത്തിന് ശേഷം തോണിക്കടവ് കരിയാത്തുംപാറയും കറങ്ങിയ ശേഷമാണ് യാത്ര അവസാനിക്കുക.

വെറും 360 രൂപ മാത്രമാണ് ഈ യാത്രയ്ക്കായി ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9544477954 എന്ന നമ്പറില്‍ ബന്ധപ്പെടാം.