ഡിസംബറിന്റെ കുളിരില്‍ മൂന്നാറിലേക്കും ഗവിയിലേക്കും തകര്‍പന്‍ യാത്ര പോകാം; കുറഞ്ഞ നിരക്കില്‍ നിരവധി പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി


കോഴിക്കോട്: ക്രിസതുമസ് അവധിയും ഡിസംബറിന്റെ തണുപ്പും യാത്രയ്ക്ക് ഒരുങ്ങുകയാണോ? എന്നാല്‍ ഒട്ടും വൈകേണ്ട കെ.എസ്.ആര്‍.ടി.സിയുടെ ഡിസംബറിലെ യാത്രകള്‍ക്ക് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് തുടങ്ങാം. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് നിന്ന് ഡിസംബര്‍ മാസത്തില്‍ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ പതിവ് യാത്രകള്‍ക്കൊപ്പം ഇത്തവണ ദശാവതാര ക്ഷേത്രദര്‍ശന യാത്രയും കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രാവിശദാംശങ്ങള്‍:

മൂന്നാര്‍:

രണ്ട് ദിവസം. രാവിലെ ഏഴു മണിക്ക് ആരംഭിക്കും. ആതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍ മുഴി ഡാം, മൂന്നാര്‍, ഇരവികുളം, മാട്ടുപെട്ടി, കുണ്ടള ഡാം, എക്കോ പോയന്റ്, ഷൂട്ടിംഗ് പോയന്റ്, ഗാര്‍ഡന്‍.
02.12.2023
09.12.2023
16.12.2023
23.12.2023
30.12.2023

നെല്ലിയമ്പതി:

ഒരു ദിവസം. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച് രാത്രി പതിനൊന്ന് മണിക്ക് തിരിച്ചെത്തും.
സീതാര്‍കുണ്ട് വ്യു പോയന്റ്, കേശവന്‍ പാറ, പോത്തുണ്ടി ഡാം.
03.12.2023
17.12.2023

സൈലന്റ് വാലി:

പുലര്‍ച്ചെ 4.30ന് ആരംഭിച്ച് രാത്രി ഒമ്പതുമണിക്ക് തിരിച്ചെത്തും.
17.12.2023

വാഗമണ്‍ :

മൂന്ന് ദിവസം. രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും.
08.12.2023
22.12.2023

പെരുവണ്ണാമുഴി, ജാനകിക്കാട് :

ഒരു ദിവസം രാവിലെ 6.30ന് പുറപ്പെട്ട് രാത്രി എട്ടുമണിക്ക് തിരിച്ചെത്തും.
ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്:
03.12.2023
10.12.2023
17.12.2023
24.12.2023

ദശാവതാര ക്ഷേത്രം:

ഒരു ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരിച്ചെത്തും.
03.12.2023
09.12.2023
17.12.2023
24.12.2023

വയനാട് :

ഒരു ദിവസം പുലര്‍ച്ചെ ആറരയ്ക്ക് പുറപ്പെട്ട് രാത്രി ഒമ്പതുമണിക്ക് തിരിച്ചെത്തും.
09.12.2023
17.12.2023
24.12.2023

ഗവി:

രണ്ട് ദിവസം. രാവിലെ എട്ടുമണിക്ക് പുറപ്പെടും.
05.12.2023
17.12.2023
22.12.2023
25.12.2023

ബുക്കിംഗിന്: 9544477954
ജില്ലാ കോഡിനേറ്റര്‍ :9961761708. 9:30am മുതല്‍ 07Pm.