‘നിപ വന്നിട്ട് പതറിയില്ല, സൈബര്‍ ആക്രമണം മനോവീര്യം ചോര്‍ത്തിയിട്ടില്ല, എത്ര നുണ പ്രചരിപ്പിച്ചാലും ജനം വിശ്വസിക്കില്ല; കെ.കെ ശൈലജ


വടകര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സൈബര്‍ ആക്രമണം മനോവീര്യം ചോര്‍ത്തിയിട്ടില്ലെന്ന്‌ മുന്‍ ആരോഗ്യമന്ത്രിയും വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.കെ ശൈലജ. വടകര പ്രസ്‌ക്ലബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകായയിരുന്നു ശൈലജ.

സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കി എന്ന് ആരും കരുതേണ്ട. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും
ജനം അത് വിശ്വസിക്കില്ല. ജനം കാണണട്ടെ, മനസിലാക്കട്ടെ. ആക്രമണം ആദ്യം അവഗണിക്കാനാണ് തീരുമാനിച്ചത്. സഹികെട്ടപ്പോഴാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞത് പോസ്റ്ററിനെകുറിച്ചാണെന്നും ആരാണ് മനോരോഗികളെന്നും ശൈലജ പറഞ്ഞു.

ചില മുസ്ലീം പേരുകളില്‍ ഐഡി ക്രിയേറ്റ് ചെയ്ത് തെറി വിളിച്ച്‌ ഐഡി ഡിലീറ്റ് ചെയ്യുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതെല്ലാം പൊതുജനം മനസിലാക്കണം. എത്ര നുണ പ്രചരിപ്പിച്ചാലും ജനങ്ങള്‍ വിശ്വസിക്കില്ല. നിപ വന്നിട്ട് പതറിയില്ല. പിന്നെയല്ലേ വൈറസ്. അന്ന് അല്‍പം ദേഷ്യമുണ്ടായിരുന്നു. ഇത് കണ്ടപ്പോള്‍ ആകെ ക്ഷീണം ആയി എന്ന് ആരും കരുതേണ്ടെന്നും എനിക്ക് ക്ഷീണമില്ലെന്നും ശൈലജ പറഞ്ഞു.

പാനൂര്‍ സ്‌ഫോടനം മാത്രം ചര്‍ച്ചയാക്കുന്നവര്‍ ദേശീതലത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും ശൈല പറഞ്ഞു. കേസിലെ പ്രതികള്‍ സിപിഎമ്മുകാരല്ല. പ്രദേശികമായ പ്രശ്‌നങ്ങള്‍ തുടര്‍ ചര്‍ച്ചയാക്കണം എന്ന് വാശി പിടിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ദേശീയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയാക്കിക്കൂടേ ? ചെയ്യേണ്ടത് തന്നെയാണോ കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ആലോചിക്കണ
മെന്നും ശൈല പറഞ്ഞു.