അധ്യാപകരാവാന്‍ യോഗ്യരാണോ? ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം


ചെറുവണ്ണൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ഫിസിക്കല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്കാണ് ഒഴിവുള്ളത്.

താല്‍പര്യമുള്ള യോഗ്യരായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ജനുവരി 29ന് തിങ്കളാഴ്ച രാവിലെ 9.30ന് സ്‌കൂള്‍ ഓഫീസില്‍ വെച്ചാണ് അഭിമുഖം നടക്കുന്നത്.