അടുക്കളയിലെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ പണം; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍


കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയല്‍. ഫാറോക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്.

വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൈക്കൂലി പണമായ 10,000 രൂപ വീടിന്റെ അടുക്കള ഭാഗത്തെ ചാക്കില്‍ നിന്നും പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനക്ക് വരുന്നുണ്ടെന്ന സംശയത്താല്‍ കൈക്കൂലി പണം ചക്കിലേക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ പണം ഒളിപ്പിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് പരിശോധന നടന്നുവരികയാണ്.