കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കണ്ണുംനട്ടിരിപ്പാണോ, എങ്കില്‍ കണ്ണിനും കാഴ്ചക്കും കരുതലേകാന്‍ ഈ ശീലങ്ങള്‍ നല്ലതാണ്


ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ സ്ക്രീനില്‍ നോക്കുമ്പോള്‍ കണ്ണുകള്‍ക്കുണ്ടാവാനിടയുള്ള പ്രശ്നങ്ങളില്‍ നിന്ന് എങ്ങനെ ഒരു പരിധിവരെയെങ്കിലും രക്ഷനേടാം.

ആവശ്യത്തിന് വെളിച്ചം വേണം (ബ്രൈ​റ്റ്നെ​സ്)

സ്ക്രീ​നി​ല്‍ ആവശ്യത്തിന് വെളിച്ചം ക്രമീകരിച്ച് വെക്കണം. അമിതമായ വെളിച്ചവും മങ്ങ്യ വെളിച്ചവും കാഴ്ചക്ക് പ്രശ്നം സൃഷ്ടിക്കും. ചുറ്റുപാടനുസരിച്ച് വേണ്ടത്ര വെളിച്ചം സ്ത്രീനില്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം സ്ക്രീനില്‍ നിന്ന് വരുന്ന നീല പ്രകാശം കണ്ണിലടിക്കാതിരിക്കാന്‍ രാ​ത്രി​ ‘നൈ​റ്റ് മോ​ഡ്’ ഓ​ണാ​ക്കു​ക.
ഇമവെട്ടല്‍ കണ്ണിന് കരുതല്‍

തുടര്‍ച്ചയായി സ്ക്രീനിലേക്ക് കണ്ണ് നട്ടിരുന്നാല്‍‌ കണ്ണിലെ ഈര്‍പ്പം നഷ്ടപ്പെട്ട് വരള്‍ച്ച സംഭവിക്കാനും അതോടൊപ്പം കാഴ്ചാപ്രശ്നം ഉണ്ടാവാനും ഇടയുണ്ട്. ഇടക്കിടെ കണ്ണിമകള്‍ അടച്ച് തുറക്കുന്നത് ഈ പ്രശ്നം പരിഹരിക്കുകയും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും

20-20-20 റൂള്‍

 സ്ക്രീന്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു റൂള്‍ തന്നെയുണ്ട്. 20 മി​നി​റ്റ് നിങ്ങള്‍ സ്ക്രീനില്‍ നോക്കിയാല്‍  20 സെ​ക്ക​ന്റ് ഇടവേളയെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ 20 സെക്കന്റ് ഇടവേളയെടുത്ത് 20 അ​ടി അ​ക​ലെ​യു​ള്ള എ​ന്തെ​ങ്കി​ലും വസ്തുവിലേക്ക് ദൃഷിടി പായിച്ചാല്‍ ക​ണ്ണു​ക​ളു​ടെ ആ​യാ​സം കു​റ​ച്ച് ഉ​ന്മേ​ഷം വീണ്ടെടുക്കാന്‍ സാധിക്കും.

ആ​ന്റി​ഗ്ലെ​യ​ർ സ്ക്രീ​ന്‍

ആ​ന്റി​ഗ്ലെ​യ​ർ സാ​​ങ്കേ​തി​ക​വി​ദ്യ​യു​ള്ള സ്ക്രീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​കയോ നി​ല​വി​ലെ സ്ക്രീ​നി​ൽ ആ​ന്റി​ഗ്ലെ​യ​ർ ഫി​ൽ​ട്ട​ർ സ്ഥാ​പി​ക്കുകയോ ചെയ്താല്‍‌ കണ്ണിന് കുറേ കൂടി ഗുണകരമാകും.