Category: അറിയിപ്പുകള്‍

Total 623 Posts

വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം; വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : സംസ്ഥാന സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം : 14,700 രൂപ, പ്രായ പരിധി : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി, മാര്‍ച്ച് 30നകം അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ അറിയാം

വടകര: മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 30 വരെയാണ്. പദ്ധതി പ്രകാരം അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും, അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും,

ഉപരിപഠനം എന്തുവേണം എന്ന ആശങ്കയില്‍ തുടരുന്നവരാണോ? വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്; വിശദ വിവരങ്ങള്‍ അറിയാം

സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാന്‍ പറ്റുന്ന വിവിധ കോഴ്‌സുകള്‍. താല്‍പര്യവും യോഗ്യതകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍. മദ്രാസ് ഐ.ഐ.ടി.യില്‍ ബി.ടെക്. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആരംഭിച്ചിരിക്കുന്നു മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2024-25 അധ്യയനവര്‍ഷം നടപ്പാക്കുന്ന സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അഡ്മിഷന്‍ (എസ്.ഇ.എ.) വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് അവസരം; തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപവരെ വായ്പ-വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: തീരമൈത്രി പദ്ധതിയുടെ കീഴില്‍ ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളാണ് അപേക്ഷിക്കേണ്ടത്. ഒരാംഗത്തിന് പരമാവധി ഒരുലക്ഷം രൂപവരെയും അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെയും പദ്ധതിയില്‍ ഗ്രാന്റായി ലഭിക്കും. ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089303519.

കാര്‍ഡുകള്‍ ഇനിയും മസ്റ്ററിങ് ചെയ്തില്ലേ? ഏപ്രില്‍ മുതല്‍ റേഷന്‍ ലഭിക്കില്ല; വിശദമായി അറിയാം

വടകര: മാര്‍ച്ച് 31നകം മസ്റ്ററിങ് ( ജീവിച്ചിരിക്കുന്നെന്നും അര്‍ഹരാണെന്നും ഉറപ്പാക്കല്‍) പൂര്‍ത്തിയാക്കാത്ത കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ മുതല്‍ റേഷന്‍ മുടങ്ങും. ബി.പി.എല്‍.എ.എ.വൈ കാര്‍ഡുടമകളാണ് മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടത്. ഇത്തരം കാര്‍ഡുകളിലെ അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് നടപടി. ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നും ഇ-പോസ് യന്ത്രം വഴി മസ്റ്ററിങ് ചെയ്യാവുന്നതാണ്. കേന്ദ്ര നിര്‍ദ്ദേശ

പൊരിവെയിലില്‍ പണി വേണ്ട; വേനല്‍ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയത്തില്‍ പുനഃക്രമീകരണം. ഏപ്രിൽ 30 വരെയാണ് ജോലിസമയത്തില്‍ മാറ്റം കൊണ്ടുവരുന്നത്. സൂര്യാഘാതം, ശരീരതാപശോഷണം പോലുള്ള ദേഹാസ്വാസ്ഥ്യ സാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായാണ് ജോലി സമയം നിജപ്പെടുത്തിയിട്ടുള്ളത്. പകൽ സമയം വെയിലത്ത് ജോലി

സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു; വിശദമായ വിവരങ്ങള്‍ അറിയാം

വടകര: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികളില്‍ നിന്നും 2023-24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ്‌നായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ്

വേനല്‍ ആരംഭിക്കാനിരിക്കെ ചുട്ടുപൊള്ളി കോഴിക്കോട്; നാളെയും യെല്ലോ അലര്‍ട്ട്, വേനലിനെ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കോഴിക്കോടിന് പുറമെ കണ്ണൂര്‍ തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍

Kerala Lottery Results | Bhagyakuri | Akshaya AK-639 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-639 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം

36,000 തുടക്ക ശമ്പളത്തില്‍ പഞ്ചാബ് നാഷനൽ ബാങ്കിൽ 1025 ഒഴിവുകള്‍; വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിശദാംശങ്ങളുമറിയാം

കോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിൽ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. ആകെ 1025 ഒഴിവുകളാണ് ഉള്ളത്.  സി.എ അല്ലെങ്കിൽ സി.എം.എ അല്ലെങ്കിൽ സി.എഫ്.എ അല്ലെങ്കിൽ ഫിനാൻസ് സ്പെഷലൈസേഷനോടെ എം.ബി.എ /പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്/ തത്തുല്യം എന്നിവ 60 % മാർക്കോടെ പാസായവര്‍ക്ക് ഓഫിസർ–ക്രെഡിറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ ജോലിപരിചയം ഉള്ളവര്‍ക്ക് പ്രത്യേക