സി.എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു; വിശദമായ വിവരങ്ങള്‍ അറിയാം


വടകര: സംസ്ഥാനത്തിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികളില്‍ നിന്നും 2023-24 അദ്ധ്യയന വര്‍ഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ്‌നായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചത്.സ്വാശ്രയ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക ബിരുദം വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ, ബിരുദാനന്തര ബിരുദം വിദ്യാര്‍ത്ഥികള്‍ക്ക് 6,000 രൂപ, പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 7,000 രൂപ എന്നിങ്ങനെയാണ്. ഹോസ്റ്റല്‍ സ്‌റ്റൈപന്റ് 13,000 രൂപയാണ്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാന്‍ കഴിയുന്നത്.

എല്ലാ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 24 അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാന്‍ ആവിശ്യമായ രേഖകള്‍

മാര്‍ക്ക് ലിസ്റ്റ് കോപ്പി
അലോട്‌മെന്റ് മെമ്മോ
ബാങ്ക് പാസ്സ് ബുക്ക്
ആധാര്‍ കാര്‍ഡ്
ജാതി സര്‍ട്ടിഫിക്കറ്റ്
നാറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് /ഫീ റെസിപ്‌റ്
റേഷന്‍ കാര്‍ഡ്