ഉപരിപഠനം എന്തുവേണം എന്ന ആശങ്കയില്‍ തുടരുന്നവരാണോ? വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്; വിശദ വിവരങ്ങള്‍ അറിയാം


സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാന്‍ പറ്റുന്ന വിവിധ കോഴ്‌സുകള്‍. താല്‍പര്യവും യോഗ്യതകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍.

മദ്രാസ് ഐ.ഐ.ടി.യില്‍ ബി.ടെക്. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആരംഭിച്ചിരിക്കുന്നു

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2024-25 അധ്യയനവര്‍ഷം നടപ്പാക്കുന്ന സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അഡ്മിഷന്‍ (എസ്.ഇ.എ.) വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. കായികരംഗത്ത് നിശ്ചിതനിലവാരം പുലര്‍ത്തുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന പദ്ധതിയില്‍ ഓരോ ബി.ടെക്. പ്രോഗ്രാമിലും രണ്ട് അധികസീറ്റുകള്‍ അനുവദിച്ച് ഈ വിഭാഗക്കാര്‍ക്ക് പ്രവേശനം നല്‍കും. ഒരു സീറ്റ് ജന്‍ഡര്‍ ന്യൂട്രല്‍ വിഭാഗത്തിലും രണ്ടാമത്തേത് വനിതകള്‍ക്കും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://jeeadv.iitm.ac.in/sea/

എംഎസ്സി എംഎല്‍ടി അപേക്ഷ ആരംഭിച്ചിരിക്കുന്നു

സര്‍ക്കാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിലും നടത്തുന്ന 2 വര്‍ഷത്തെ മെഡിക്കല്‍ ലാബ് ടെക്‌നോളജി എംഎസ്സി പ്രവേശനത്തിനു മാര്‍ച്ച് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും https://lbscentre.kerala.gov.in/ സന്ദര്‍ശിക്കുക.

ബി ഫാം(ലാറ്ററല്‍ എന്‍ട്രി) കമ്യൂണിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (ഫാക്ട്) മാനേജ്‌മെന്റ് ട്രെയിനി ഉള്‍പ്പെടെ വിവിധ തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു. ആകെ 78 ഒഴിവുണ്ട്. ഫാക്ടിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മാര്‍ച്ച് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.fact.co.in

സിവില്‍ സര്‍വീസസ് പ്രിലിംസ് 2024 ഇപ്പോള്‍ അപേക്ഷിക്കാം

2024ലെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്രഗവണ്‍മെന്റിന് കീഴിലുള്ള വിവിധ സര്‍വീസുകളിലായി 1,056 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതില്‍ 40 ഒഴിവ് ഭിന്നശേഷിക്കാര്‍ക്കുമാത്രമുള്ളതാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മേയ് 26നായിരിക്കും പ്രിലിമിനറി പരീക്ഷ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in -ല്‍ ലഭിക്കും. അപേക്ഷ https://upsconline.nic.in/ വഴി ഓണ്‍ലൈനായി നല്‍കാം.

ജാമിയ മിലിയ യുജി, പിജി അപേക്ഷ മാര്‍ച്ച് 30 വരെ നല്‍കാം

ജാമിയ മിലിയ ഇസ്ലാമിയയിലെ യുജി, പിജി പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ജാമിയയുടെ പ്രത്യേക പരീക്ഷയ്ക്കു പുറമേ ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളുടെയും അടിസ്ഥാനത്തിലാകും പ്രവേശനം. മാര്‍ച്ച് 30 വരെ റജിസ്റ്റര്‍ ചെയ്യാം. ജാമിയ പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 15 മുതല്‍ ലഭ്യമാക്കും. പ്രവേശന പരീക്ഷ ഏപ്രില്‍ 25ന് തുടങ്ങും. പിഎച്ച്ഡി പ്രവേശനത്തിനുള്ള നടപടികള്‍ പിന്നീടു നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jmicoe.in

കൊച്ചി സിപെറ്റില്‍ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര കെമിക്കല്‍-രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സിപെറ്റിന്റെ കൊച്ചി ശാഖയില്‍ 6 മാസം വീതമുള്ള 2 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നു. 1. മെഷീന്‍ ഓപ്പറേറ്റര്‍ – ഇന്‍ജക്ഷന്‍ മോള്‍ഡിങ്, 50 സീറ്റ്. 2. മെഷീന്‍ ഓപ്പറേറ്റര്‍ – പ്ലാസ്റ്റിക്‌സ് പ്രോസസിങ്, 50 സീറ്റ്. 8-ാം ക്ലാസെങ്കിലും ജയിച്ച, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും പ്രവേശനമുണ്ട്. പ്രായം: 18-28. പിന്നാക്ക / പട്ടിക വിഭാഗക്കാര്‍ക്ക് യഥാക്രമം 31/ 33. താമസവും ഭക്ഷണവും സൗജന്യം. യോഗ്യത, ജാതി, വരുമാനം, വയസ്സ് എന്നിവയുടെ ഒറിജിനല്‍ രേഖകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ്, ഫോട്ടോ, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം 29ന് 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാകാണം. വിലാസം: CIPET, Edayar Road, HIL Colony, Near Premier Junction, Kalamassery – 683 501, 8129497182.

ഭാരത് ഇലക്ട്രോണിക്‌സില്‍ 70 എന്‍ജിനീയര്‍ ഒഴിവുകള്‍

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ പ്രോജക്ട് ഫീല്‍ഡ് ഓപ്പറേഷന്‍ എന്‍ജിനിയര്‍, ഡെപ്യൂട്ടി എന്‍ജിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 70 ഒഴിവുണ്ട്. സി.ആര്‍.എല്‍. ഗാസിയാബാദ്, HLS & SCB ലഖ്നൗ, പുണെ, ന്യുട്ടീവ് നാഗ്പുര്‍ യൂണിറ്റുകളിലാണ് നിയമനം. കരാര്‍ നിയമനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://bel-india.in/

ഐഐഎം അഹമ്മദാബാദില്‍ ഓണ്‍ലൈന്‍ എംബിഎ ചെയ്യാന്‍ അവസരം

പ്രമുഖ ബിസിനസ് സ്‌കൂളായ ഐഐഎം അഹമ്മദാബാദില്‍ 2 വര്‍ഷ ഓണ്‍ലൈന്‍ എംബിഎ പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.iima.ac.in/

[m id4]

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് എം.ടെക്., പി.ജി. ഡിപ്ലോമ പ്രവേശനം ആരംഭിച്ചിരിക്കുന്നു

ദെഹ്‌റാദൂണ്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിമോട്ട് സെന്‍സിങ് (ഐ.ഐ.ആട്ട് എസ്.), ജിയോസ്‌പെയ്ഷ്യല്‍ ടെക്‌നോളജി ആന്‍ഡ് ആപ്ലിക്കേഷന്‍സ് മേഖലയിലെ വിവിധ എം.ടെക്., പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ സ്‌പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐ.എസ്.ആര്‍.ഒ.) കീഴിലുള്ള സ്ഥാപനമാണിത്. വിശദമായ പ്രവേശന യോഗ്യത, സീറ്റ് ലഭ്യത, ഫീസ്, എന്നിവ www.iirs.gov.in/- ലെ ‘അഡ്മിഷന്‍സ് ലിങ്കില്‍ ലഭിക്കും. അപേക്ഷ ഇതേ ലിങ്ക് വഴി നല്‍കാം. സ്‌പോണ്‍സേഡ് പ്രോഗ്രാമുകള്‍ക്ക് മാര്‍ച്ച് 17 വരെയും മറ്റുള്ളവയ്ക്ക് 31 വരെയും അപേക്ഷിക്കാം.

റൂറല്‍ ഡെവലപ്മെന്റ് & പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.ജി. ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചിരുന്നു

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 2 വര്‍ഷ എംഎസ്സി ഇന്‍ വൈല്‍ഡ് ലൈഫ് സയന്‍സ് കോഴ്‌സിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചിരിക്കുന്നു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 30 വരെയാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍. ക്ലാസുകള്‍ ഓഗസ്റ്റ് ഒന്നിനു തുടങ്ങും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിലിയറി സയന്‍സസില്‍ 200 ഒഴിവുകള്‍

ഡല്‍ഹിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ എക്‌സിക്യൂട്ടിവ് നഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ ആകെ 200 ഒഴിവുണ്ട്. നാലുവര്‍ഷത്തെ കരാര്‍വ്യവസ്ഥയിലാണ് നിയമനം. വിശദവിവരങ്ങള്‍ക്ക് www.ilbs.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 12 (വൈകീട്ട് 5 മണി). ഹാര്‍ഡ്കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 15.

പാലക്കാട് ഐ.ഐ.ടി. റിസര്‍ച്ച് ഫെലോ ഒഴിവുകള്‍

പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിവിധ ഗവേഷണപദ്ധതികളുടെ ഭാഗമായി ഒഴിവുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കാം.