Category: അറിയിപ്പുകള്‍

Total 617 Posts

മണിയൂര്‍ പഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു, വിശദമായി അറിയാം

വടകര: മണിയൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് യോഗാപരിശീലനം നടത്തുന്നതിന് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ഫിറ്റ്‌നസ് കോഴ്‌സ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയാണ് യോഗ്യത. മാര്‍ച്ച് 12ന് പഞ്ചായത്ത് ഓഫീസിലായിരിക്കും അഭിമുഖം.

അപേക്ഷിക്കാന്‍ മറന്നവര്‍ക്ക് ഇനിയും അവസരം; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷാ തിയ്യതി നീട്ടി

വടകര: വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴുസുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. പി.ജി.ഡി.സി.എ., ഡി.സി.എ. കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള തിയ്യതിയാണ് നീട്ടിയത്. ഈ കോഴ്‌സുകളില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 0496 2524920.

ചൂട് കനക്കുന്നു, താപനില രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയരാന്‍ സാധ്യത; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു; കോഴിക്കോട് ജില്ലയിലെ സമയക്രമം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍

വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം; വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : സംസ്ഥാന സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം : 14,700 രൂപ, പ്രായ പരിധി : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി, മാര്‍ച്ച് 30നകം അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ അറിയാം

വടകര: മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 30 വരെയാണ്. പദ്ധതി പ്രകാരം അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും, അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും,

ഉപരിപഠനം എന്തുവേണം എന്ന ആശങ്കയില്‍ തുടരുന്നവരാണോ? വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്; വിശദ വിവരങ്ങള്‍ അറിയാം

സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിച്ച് തുടങ്ങാന്‍ പറ്റുന്ന വിവിധ കോഴ്‌സുകള്‍. താല്‍പര്യവും യോഗ്യതകളും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍. മദ്രാസ് ഐ.ഐ.ടി.യില്‍ ബി.ടെക്. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ആരംഭിച്ചിരിക്കുന്നു മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) 2024-25 അധ്യയനവര്‍ഷം നടപ്പാക്കുന്ന സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അഡ്മിഷന്‍ (എസ്.ഇ.എ.) വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് അവസരം; തൊഴില്‍ സംരംഭങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപവരെ വായ്പ-വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: തീരമൈത്രി പദ്ധതിയുടെ കീഴില്‍ ചെറുകിട സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളാണ് അപേക്ഷിക്കേണ്ടത്. ഒരാംഗത്തിന് പരമാവധി ഒരുലക്ഷം രൂപവരെയും അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപവരെയും പദ്ധതിയില്‍ ഗ്രാന്റായി ലഭിക്കും. ഫെബ്രുവരി 28ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8089303519.

കാര്‍ഡുകള്‍ ഇനിയും മസ്റ്ററിങ് ചെയ്തില്ലേ? ഏപ്രില്‍ മുതല്‍ റേഷന്‍ ലഭിക്കില്ല; വിശദമായി അറിയാം

വടകര: മാര്‍ച്ച് 31നകം മസ്റ്ററിങ് ( ജീവിച്ചിരിക്കുന്നെന്നും അര്‍ഹരാണെന്നും ഉറപ്പാക്കല്‍) പൂര്‍ത്തിയാക്കാത്ത കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ മുതല്‍ റേഷന്‍ മുടങ്ങും. ബി.പി.എല്‍.എ.എ.വൈ കാര്‍ഡുടമകളാണ് മസ്റ്ററിങ് പൂര്‍ത്തീകരിക്കേണ്ടത്. ഇത്തരം കാര്‍ഡുകളിലെ അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമാക്കിയതിനെത്തുടര്‍ന്നാണ് നടപടി. ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നും ഇ-പോസ് യന്ത്രം വഴി മസ്റ്ററിങ് ചെയ്യാവുന്നതാണ്. കേന്ദ്ര നിര്‍ദ്ദേശ

പൊരിവെയിലില്‍ പണി വേണ്ട; വേനല്‍ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം

കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ചൂട് കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയത്തില്‍ പുനഃക്രമീകരണം. ഏപ്രിൽ 30 വരെയാണ് ജോലിസമയത്തില്‍ മാറ്റം കൊണ്ടുവരുന്നത്. സൂര്യാഘാതം, ശരീരതാപശോഷണം പോലുള്ള ദേഹാസ്വാസ്ഥ്യ സാധ്യതകള്‍ കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായാണ് ജോലി സമയം നിജപ്പെടുത്തിയിട്ടുള്ളത്. പകൽ സമയം വെയിലത്ത് ജോലി