Category: അറിയിപ്പുകള്‍

Total 611 Posts

അവധിക്കാലത്ത് ഫുട്‌ബോള്‍, വോളിബോള്‍, ചെസ്സ് ഉൾപ്പെടെ പത്തോളം കായിക ഇനങ്ങളിൽ പരിശീലനം നേടാം; സമ്മര്‍ ക്യാമ്പുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍

കോഴിക്കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ 10 കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ക്കാല ക്യാമ്പ് നടത്തുന്നു. 7 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ടേബിള്‍ ടെന്നീസ്, ബോക്‌സിങ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, തയ്‌ക്കോണ്ടോ, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ്. പരിചയ സമ്പന്നരും

പൊതുഭരണ സംവിധാനങ്ങളെക്കുറിച്ച് അടുത്തറിയാം പഠിക്കാം; അവസരമൊരുക്കി ജില്ലാ കളക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം

കോഴിക്കോട്‌: ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കുവാനുള്ള അവസരമൊരുക്കി ജില്ലാ കളക്ടറുടെ ഇന്റേർൺഷിപ്പ് പ്രോഗ്രാം(DCIP). പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതൽ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം; വിശദവിവരങ്ങള്‍ അറിയാം

2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലുടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 വരെ ദീർഘിപ്പിച്ചു. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ

ജോലി തേടിയലയുന്നവർക്ക് സന്തോഷവാര്‍ത്ത; വടകര ബ്ലോക്ക് പഞ്ചായത്തിന്റെ തൊഴില്‍മേള മാര്‍ച്ച് 17ന്

വടകര: ജോലി തേടിയലയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴില്‍മേള സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17 ഞായറാഴ്ച ചോമ്പാല സി.എസ്.ഐ ക്രിസ്റ്റ്യന്‍ മുള്ളര്‍ വുമണ്‍സ് കോളേജിലാണ് ‘വടകര ജോബ് ഫെസ്റ്റ് 2.0’ നടക്കുക. രാവിലെ 9.30ന് ആരംഭിക്കുന്ന മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേരള സര്‍ക്കാരിന്റെ ഡി.ഡബ്ല്യൂ.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

മണിയൂര്‍ പഞ്ചായത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു, വിശദമായി അറിയാം

വടകര: മണിയൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് യോഗാപരിശീലനം നടത്തുന്നതിന് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗാ ഫിറ്റ്‌നസ് കോഴ്‌സ് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയാണ് യോഗ്യത. മാര്‍ച്ച് 12ന് പഞ്ചായത്ത് ഓഫീസിലായിരിക്കും അഭിമുഖം.

അപേക്ഷിക്കാന്‍ മറന്നവര്‍ക്ക് ഇനിയും അവസരം; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷാ തിയ്യതി നീട്ടി

വടകര: വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴുസുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. പി.ജി.ഡി.സി.എ., ഡി.സി.എ. കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള തിയ്യതിയാണ് നീട്ടിയത്. ഈ കോഴ്‌സുകളില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 0496 2524920.

ചൂട് കനക്കുന്നു, താപനില രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ഉയരാന്‍ സാധ്യത; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന

സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ചു; കോഴിക്കോട് ജില്ലയിലെ സമയക്രമം അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ സമയം പുനഃക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴു ജില്ലകളില്‍ വൈകിട്ടുമാണ് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍

വനിതാ ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം; വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത : സംസ്ഥാന സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. ഏകീകൃത ശമ്പളം : 14,700 രൂപ, പ്രായ പരിധി : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി, മാര്‍ച്ച് 30നകം അപേക്ഷിക്കാം; വിശദ വിവരങ്ങള്‍ അറിയാം

വടകര: മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 30 വരെയാണ്. പദ്ധതി പ്രകാരം അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷവും, അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും,