അപേക്ഷിക്കാന്‍ മറന്നവര്‍ക്ക് ഇനിയും അവസരം; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള അപേക്ഷാ തിയ്യതി നീട്ടി


വടകര: വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴുസുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി നീട്ടി. പി.ജി.ഡി.സി.എ., ഡി.സി.എ. കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള തിയ്യതിയാണ് നീട്ടിയത്.

ഈ കോഴ്‌സുകളില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുന്ന യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 11 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 0496 2524920.