Category: പേരാമ്പ്ര

Total 618 Posts

ഇനി എന്ത് പഠിക്കണം, എന്ത് ജോലി? ഭാവിയെ കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ? വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ കണ്ടെത്തി ശരിയായ വഴികാട്ടിയാകാൻ പേരാമ്പ്രയിലുണ്ട് സർക്കാരിന്റെ കരിയർ ഡവലപ്പ്മെന്റ് സെന്റർ

പേരാമ്പ്ര: പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് എന്ന് ആലോചിച്ച് ആശങ്കപെടേണ്ട, നിങ്ങൾക്ക് വഴികാട്ടിയാകാൻ പേരാമ്പ്രയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കരിയർ ഡവലപ്പ്മെന്റ് സെന്റർ (സി.ഡി.സി) ഉണ്ട്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പുകൾ, മത്സര പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിദ്യാഭ്യാസം, തൊഴിൽ സംബന്ധമായ എല്ലാ വിവരങ്ങളും പ്രായഭേദമന്യേ എല്ലാർക്കും ലഭ്യമാക്കുന്നതിനായി 2017 ൽ ആരംഭിച്ച

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി മരിച്ചു

പേരാമ്പ്ര: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി മരിച്ചു. ചെമ്പ്ര റോഡില്‍ എളമ്പിലാശ്ശേരി കുഞ്ഞിമൊയ്തീന്‍ ആണ് മരിച്ചത്. അമ്പത്തിയേഴ് വയസായിരുന്നു. പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ ഇന്നലെ രാവിലെ 8മണിയോടെയായിരുന്നു അപകടം. കുഞ്ഞിമൊയ്തീന്‍ സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ കക്കാട് ഭാഗത്ത് നിന്ന് കല്ലോട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കോഴിക്കോട്

ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് മൂന്നര പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു; പേരാമ്പ്ര നൊച്ചാട് മൂന്ന് പൊലീസുകാരുടേതുള്‍പ്പെടെ പത്ത് വീടുകളില്‍ മോഷണം

പേരാമ്പ്ര: നൊച്ചാട് വെള്ളിയൂരില്‍ പത്തോളം വീടുകളില്‍ മോഷണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷണം നടന്നതില്‍ മൂന്ന് വീടുകള്‍ പൊലീസുകാരുടേതാണ്. ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലാണ് ആസൂത്രിതമായ മോഷണം നടന്നത്. വെള്ളിയൂര്‍ മരത്തോല ബബീഷിന്റെ വീട്ടിലെ ഗൃഹനാഥയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട ശേഷമാണ് മോഷണം നടന്നത്. ഇവിടെ നിന്നും മൂന്നര പവന്‍ സ്വര്‍ണവും 25,000 രൂപയും നഷ്ടപ്പെട്ടു.

വിദേശമദ്യം കൈവശംവെച്ച് വില്‍പ്പന നടത്തിയ കൂത്താളി സ്വദേശി പിടിയില്‍; അറസ്റ്റിലായത് മദ്യവില്‍പ്പന നടത്തുന്നതിനിടെ

പേരാമ്പ്ര: വിദേശ മദ്യവുമായി കൂത്താളി സ്വദേശി പേരാമ്പ്ര എക്‌സൈസിന്റെ പിടിയില്‍. കൂത്താളിയില്‍ മദ്യവില്‍പ്പന നടത്തിയ തിയ്യര്‍കണ്ടിചാലില്‍ രാജന്‍ (62) ആണ് പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ പി.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മെയ് ഒന്നാം തിയ്യതിയായതിനാല്‍ ഇന്നലെ മദ്യവില്‍പ്പനശാലകള്‍ അവധിയായിരുന്നു. ഈ അവസരം മുതലാക്കി വീടിന് സമീപത്തുവെച്ച് മദ്യവില്‍പ്പന നടത്തുകയായിരുന്നു

വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് യു.ഡി.എഫ്-എല്‍.ഡി.എഫ് സംഘര്‍ഷം; പരിക്കേറ്റ യു.ഡി.എഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പേരാമ്പ്ര: വോട്ടെടുപ്പിന് പിന്നാലെ പേരാമ്പ്ര നൊച്ചാട് എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാല് യു.ഡി.എഫ് പ്രവര്‍ത്തകരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യു.ഡി.എഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസിര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിക്കലാശ ദിവസം പേരാമ്പ്രയിലുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങളുടെ തുടക്കമെന്നാണ് പേരാമ്പ്ര

പോളിങ് അവസാനിച്ചു, വടകരയില്‍ ബൂത്തുകളില്‍ ഇപ്പോഴും നീണ്ട ക്യൂ, വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സമയം അവസാനിച്ചു. എന്നാല്‍ വടകര മണ്ഡലത്തിലെ വിവിധ ബൂത്തുകളിലായി നിരവധി പേരാണ് ഇപ്പോഴും അവസരം കാത്ത് ക്യൂ നില്‍ക്കുന്നത്. ആറ് മണിയായതോടെ ക്യൂവിലുള്ളവര്‍ക്ക് ഉദ്യോഗസ്ഥര്‍ ടോക്കണ്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച് രാത്രിയോളം വോട്ടിംഗ് തുടരുമെന്നാണ് സൂചന. പോളിങ് ആരംഭിച്ചത് മുതല്‍ വടകരയിലെ വിവിധയിടങ്ങളില്‍ പോളിങ് മന്ദഗതിയിലാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞിരുന്നു.

സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും

പേരാമ്പ്ര: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ പേരാമ്പ്ര സ്വദേശിയ്ക്ക് നാലുവര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്‌ലം (27)നാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം സുഹൈബ് ശിക്ഷ വിധിച്ചത്. 20,000രൂപയാണ് പിഴ വിധിച്ചത്.2023 ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയം കടവ്

കടിയങ്ങാട്‌ പാലേരി കടവത്ത് അബ്ദുല്ല അന്തരിച്ചു

പാലേരി: പാലേരി ടൗണിലെ കടവത്ത് അബ്ദുല്ല അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ചാളക്കുന്നത്ത് മറിയം. മക്കൾ: ഹസീന, സമീർ, സലീന. മരുമക്കൾ: മുഹമ്മദ് (കടിയങ്ങാട്), അസ്‌ന (പേരാമ്പ്ര), നാസർ (പേരാമ്പ്ര) . സഹോദരങ്ങൾ: സൂപ്പി, ഇബ്രാഹിം, എടക്കോട്ടുമ്മൽ അബൂബക്കർ, മറിയം, പരേതരായ പാത്തൂ, മൊയ്തു.

തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍, വടകരയിലെ തെയ്യക്കാരില്‍ പ്രധാനി; ഉത്സവപ്രേമികള്‍ക്ക് തീരാനഷ്ടമായി മുയിപ്പോത്ത് അനീഷ് കുമാറിന്റെ മരണം

ചെറുവണ്ണൂര്‍: തെയ്യത്തെ നെഞ്ചോട് ചേര്‍ത്ത കലാകാരന്‍…കടത്തനാട്ടിലെ പ്രധാന തെയ്യക്കാരന്‍. അന്തരിച്ച തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷ് കുമാറിന്റെ കലാജീവിതത്തെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് ഇതാണ്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അനീഷിന്റെ അപ്രതീക്ഷിത വിയോഗം. ചെറുപ്രായത്തില്‍ തന്നെ മുയിപ്പോത്തുള്ള ക്ഷേത്രത്തില്‍ ചെണ്ട കൊട്ടിയാണ് അനീഷിന്റെ കലാജീവിതം ആരംഭിക്കുന്നത്. അച്ഛന്‍ ചന്തുപണിക്കറുടെ പാത പിന്തുടര്‍ന്ന് തെയ്യം മേഖലയിലെത്തിയ അനീഷ് വളരെ

പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടുപോയ സംഭവം; ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ നിന്നും രണ്ടുപേരെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ആരാമത്തിൽ അർജുൻ ആണ് അറസ്റ്റിലായത് . ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പേരാമ്പ്ര പ്രിൻസിപ്പൽ എസ് ഐ വിനോദ് കുമാർ ആണ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് പെെതോത്ത് സ്വദേശി മെഹ്നാസ്, മുഹമ്മദ് അസ്ലം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.