Category: നാദാപുരം

Total 668 Posts

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് അപകടം; ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു

നാദാപുരം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാണിമേല്‍ സ്വദേശി മരിച്ചു. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു വാണിമേല്‍ പാലത്തിന് സമീപത്തെ അരയാല്‍ കടപുഴകി അസീസ്, സുഹൃത്ത് പാറോള്ള പറമ്പത്ത് നൗഫല്‍ എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് വീണത്. നൗഫലായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി

കളിചിരികളും കുസൃതികളുമായി തിരികെ വരുന്ന പിഞ്ചോമനയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു അവർ; പ്രതീക്ഷകളെല്ലാം തകർത്ത് കക്കട്ട് സ്വദേശിനി നൈറാ രാജ് യാത്രയായി

കക്കട്ട്: ആശുപത്രിയിൽ നിന്നും രോ​ഗം മാറി കളിചിരികളും കുസൃതികളുമായി തിരികെ വരുന്ന പൊന്നാമനയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു കക്കട്ട് മധുകുന്ന് എ.ആർ രജീഷിൻ്റെ കുടുംബം. എന്നാൽ എല്ലാ പ്രതീക്ഷകളും വിഫലമാക്കി ഒന്നരവയസ്സുകാരി നൈറാ രാജ് യാത്രയായി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് നെെറാ മരണപ്പെട്ടത്. ഒന്നരമാസം മുമ്പാണ് കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയ ദാരുണമായ സംഭവം നടക്കുന്നത്. ഊഞ്ഞാലിൽ കളിക്കവെ താഴെ വീണാണ്

‘മാസ്‌ക് ധരിച്ചെത്തി ഓട്ടം വിളിച്ചു, പിന്നാലെ പുഴയോരത്ത് നിർത്തിച്ച് ക്രൂരമർദ്ദനം; നാദാപുരത്ത് സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രെെവറെ മർദ്ദിച്ചതായി പരാതി

നാദാപുരം: ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സി.പി.എം വളയം നിരവുമ്മൽ ബ്രാഞ്ചംഗവും നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറുമായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ച രണ്ടുപേർ ചേർന്നാണ് ഓട്ടം വിളിച്ചത്. കോടിയുറ ചേരനാണ്ടി ഭാഗത്തെ പുഴയോരത്തെത്തിയപ്പോൾ

ഉത്സവലഹരിയില്‍ നാട്; കടമേരി കാര്‍ണിവലിന് ആവേശ്വജ്ജല തുടക്കം

വടകര: കടമേരി പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് കടമേരി സംഘടിപ്പിക്കുന്ന കാര്‍ണിവലിന് തുടക്കമായി. ജാനു തമാശ ഫെയിം ലിധിലാല്‍ ഉദ്ഘാടനം ചെയ്തു. കടമേരി തിറ ഉത്സവത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വിവിധങ്ങളായ റൈഡുകളും ഗെയിമുകളുമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ധാരാളം വ്യാപാര

കല്ലാച്ചി മിനി ബൈപ്പാസ് റോഡില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം; നടന്നുപോവുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

നാദാപുരം: കല്ലാച്ചി മിനി ബൈപ്പാസ് റോഡില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് കാല്‍നട യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചിയ്യൂര്‍ സ്വദേശികളായ പാറേമ്മല്‍ ഹരിപ്രിയ, എഴുത്തുപള്ളി പറമ്പത്ത് അമയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായ പരിക്കേറ്റ ഹരിപ്രിയയെ കോഴിക്കോട്

സേവനരംഗത്തെ നിറ സാന്നിധ്യം, വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും കൂട്ടായ് നിന്നു ; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന് കണ്ണീരോടെ വിട നൽകി നാട്

നാദാപുരം: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാന് കണ്ണീരോടെ വിട നൽകി നാട്.  സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വിമാനമാർ​ഗം ബാം​ഗ്ലൂരിൽ എത്തിച്ചു. തുടർന്ന് വാഹനമാർ​ഗം വീട്ടിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിച്ച മ‍‍ൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ മൊദാക്കര പള്ളിയിൽ ഇന്നലെ രാത്രി കബറടക്കി. നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻനിരയിൽ നിന്നു പ്രവർത്തിച്ചിരുന്ന സഫ്‌വാന്റെ

‘മകൻ ആത്മഹത്യ ചെയ്യില്ല, മരണം കൊലപാതകമാണ്’; നാദാപുരം സ്വദേശി അക്ഷയുടെ മരണത്തിൽ ദു​രൂഹത ആരോപിച്ച് അച്ഛൻ

നാദാപുരം: നാദാപുരം സ്വദേശി വി കെ അക്ഷയ് (21) യുടെ മരണത്തിൽ ദു​രൂഹത ആരോപിച്ച് അച്ഛൻ സുരേഷ്. മകന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ്. അക്ഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ല. മരണം ആത്മഹത്യയല്ല എന്നതിന് ഒരുപാട് തെളിവുകളുണ്ടെന്നും സുരേഷ് പറഞ്ഞു. കുറ്റ്യാടി പൊലീസ് കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സുരേഷ് ആരോപിച്ചു. മകനെ മരിച്ച നിലയിൽ

കൈവേലി സിപി മുക്കില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; നാദാപുരം അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വടകര: കൈവേലി സിപി മുക്കില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ചേറുള്ള പറമ്പത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. തേങ്ങ ഉണക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. വീട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും സേന സംഭവ സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളില്‍ നാട്ടുകാരുടെയും സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇരുപതിനായിരത്തോളം തേങ്ങയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

ഒരിക്കൽ കൂടി നാട്ടിലേക്ക്, വിനോദയാത്രാ വിശേഷങ്ങൾ പങ്കുവെക്കാനല്ല, അന്ത്യകർമ്മങ്ങൾക്കായി; കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ ഖബറടക്കം നാളെ

നാദാപുരം: വിനോദയാത്ര കഴിഞ്ഞ് തിരികെ എത്തുന്ന മകനെയും കാത്തിരിക്കുന്ന കുടുംബാം​ഗങ്ങൾക്കും സുഹൃത്തുക്കൾക്കും അരികിലേക്ക് സഫ്‌വാൻ വീണ്ടുമെത്തും, ചിരിച്ച മുഖത്തോടെയല്ല, നിശ്ചലനായി. കാശ്മീരിലുണ്ടായ വാഹനാപകടത്തിലാണ് നാദാപുരം സ്വദേശി സഫ്‌വാന് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടക്കുന്നത്. സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയായി. മൃതദേഹം വിമാനമാർ​ഗം നാളെ ബാം​ഗ്ലൂരിലും തുടർന്ന് വാഹനമാർ​ഗം വീട്ടിലുമെത്തിക്കും. വെെകീട്ട്

നടുക്കം മാറാതെ നാദാപുരം; കശ്മീരിൽ ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു

നാദാപുരം: കശ്മീരിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ട്‌ മരിച്ച നാദാപുരം സ്വദേശി സഫ്‌വാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ മൃതദേഹം നാട്ടിലേക്ക് വിമാനമാര്‍ഗം എത്തിക്കും. മരണപ്പെട്ട സഫ്‌വാനുമായി ബന്ധമുള്ള ആളുകള്‍ കശ്മീരിലുണ്ട്. അവരുടെ നേതൃത്വത്തിലാണ് മൃതദേഹം അയക്കാനുള്ള നടപടി ക്രമങ്ങള്‍ നടക്കുന്നത്. ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ റമ്പാന്‍ ജില്ലയിലെ ബനിഹാളിലെ ഷബന്‍ബാസില്‍