Category: ചരമം

Total 999 Posts

ബഹ്‌റൈനില്‍ വച്ച് വാഹനാപകടം; തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

പയ്യോളി: ബഹ്‌റൈനില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി അഞ്ചാംപീടിക അര്‍ഷക്ക് അഷ്റഫ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസ്സായിരുന്നു. അര്‍ഷക്ക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഉപ്പ: അഷ്‌റഫ്. ഉമ്മ: ഷാഹിദ. ഭാര്യ: ഷാദിയ.

വടകര പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര കെ.കെ കുമാരൻ അന്തരിച്ചു

വടകര: പെരുവാട്ടുംതാഴ കോട്ടക്കുളങ്ങര കെ.കെ. കുമാരൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: രജനി. മക്കൾ: ജനീഷ്, ജുന. മരുമക്കൾ: ജിതേഷ്, സുനില.

വടകര നഗരസഭാ ജീവനക്കാരനായിരുന്ന കരിമ്പനപ്പാലം തറോല്‍ ടി.ടി ചന്ദ്രൻ അന്തരിച്ചു

വടകര: നഗരസഭാ ജീവനക്കാരനായിരുന്ന കരിമ്പനപ്പാലം തറോല്‍ ടി.ടി ചന്ദ്രൻ അന്തരിച്ചു. ഭാര്യ: പരേതയായ രമണി കയ്യിൽ വളപ്പിൽ (റിട്ട. ഹെൽത്ത് ഇൻപെക്ടര്‍). മക്കൾ: റിഗിൻ ചന്ദ്രൻ (അപ്പാ മൊബൈൽ), റിഗിന ചന്ദ്രൻ (കൊശമറ്റം ഫിനാൻസ്). മരുമക്കൾ: ഷനുപ് (ഇസാഫ്), അനുശ്രീ (ചോറോട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക്‌ 12 മണിക്ക് കളരിയുള്ളതിൽ ക്ഷേത്ര പരിസരത്തെ വീട്ടുവളപ്പില്‍.

നാദാപുരം കുമ്മങ്കോട് അഹമ്മദ് മുക്ക് കപ്പളിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്ക് കപ്പളിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പടിഞ്ഞോത്ത് അമ്മദ് ഹാജി. മക്കൾ: അബൂബക്കർ ഹാജി (ഉമ്മുൽ ഖുവൈൻ കെ.എം.സി.സി. പ്രസിഡന്റ്), ആസ്യ, ഫൗസ്യ, റസിയ, നസീബ. മരുമക്കൾ: അബൂബക്കർ ഹാജി, സലീം, ഷജു, സമീറ, പരേതനായ പാലപ്പൊയിൽ കുഞ്ഞബ്ദുള്ള.

പുതുപ്പണം പുനത്തിൽ മീത്തൽ ചാത്തു അന്തരിച്ചു

പുതുപ്പണം: ജെ.എൻ.എം സ്കൂളിന് സമീപം പുനത്തിൽ മീത്തൽ ചാത്തു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ: രമേശൻ (ആർ.ജെ.ഡി. മുനിസിപ്പൽ ഏരിയ വൈസ് പ്രസിഡന്റ്‌), വിമല, ഷൈമ, സുമ, ബീന, ദേവരാജ്. മരുമക്കൾ: ബാലകൃഷ്ണൻ, ഭാസ്കരൻ, പ്രകാശൻ, റീത്ത, ബീന, പരേതനായ വത്സലൻ.

കുരിക്കിലാട് നെല്ലോളി മീത്തൽ ദേവി അന്തരിച്ചു

കുരിക്കിലാട്: നെല്ലോളി മീത്തൽ ദേവി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കെ.പി കൃഷ്ണന്‍. മക്കൾ: സുരേന്ദ്രൻ (മുത്തൂട്ടി), സുധീഷ് കെ.പി, ബിനീഷ് കെ.പി. മരുമക്കൾ: സിന്ധു കാർത്തികപ്പള്ളി, രജിന നെല്ലോളി മീത്തൽ, (ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ,CDS വൈസ്ചെ യർപെഴ്സൺ). സഹോദരങ്ങൾ: പരേതരായ യശോദ, ലക്ഷ്മി, ദാമു.

ചോറോട് ഈസ്റ്റ് ചെക്കോടി നാണു അന്തരിച്ചു

ചോറോട്: ചോറോട് ഈസ്റ്റിലെ ചെക്കോടി നാണു അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ശോഭ. മക്കൾ: നിധീഷ്, വിജേഷ് ചെക്കോടി, നിഖിൽ. മരുമക്കൾ: നിമ്യ, പൗർണമി. സഹോദരങ്ങൾ : ശ്രീധരൻ, ലീല, രാധ, പരേതരായ നാരായണി, വാസു, മാധവി.

ചോറോട് ഈസ്റ്റ് കിഴക്കെ പറമ്പത്ത് താമസിക്കും കിഴക്കെ പുനത്തിൽ ചിരുത അന്തരിച്ചു

ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് കാവിന് മുൻവശം കിഴക്കെ പറമ്പത്ത് താമസിക്കും കിഴക്കെ പുനത്തിൽ ചിരുത അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രാജീവൻ, ശശി, ബീന. മരുമക്കൾ: ഷീബ (കുരിക്കിലാട്), വിനീഷ (കക്കട്ടിൽ), മണി(കൊയിലാണ്ടി). സഹോദരങ്ങൾ: ജാനു,പരേതരായ കല്യാണി, നാരായണി, ബാലൻ, ലക്ഷ്മി.

ചോറോട് നെല്യങ്കര തയ്യിൽ എം.കെ ഭാസ്കരൻ അന്തരിച്ചു

ചോറോട്: നെല്യങ്കര തയ്യിൽ എം.കെ ഭാസ്കരൻ (മനോജ് ഫാർമസി, വടകര) അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: ശ്രീന (കുന്നുമ്മൽ വനിതാ സഹകരണ സംഘം), സയന (സഹകരണ ആയുർവേദ ആശുപത്രി, വടകര), ജീന. മരുമക്കൾ: ബാബു കല്ലുംപുറത്ത് (മൊകേരി), സജീവൻ (പഴങ്കാവ്), മനോജ് (വെള്ളികുളങ്ങര). സഹോദരങ്ങൾ: ശാരദ, രാജേശ്വരി, രമേശൻ, രമണി, രാജീവൻ, രജനി,

വടകര നഗരസഭാ മുന്‍ കൗണ്‍സിലര്‍ കക്കുന്നത്ത് അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു

വടകര: നഗരസഭാ മുൻ കൗൺസിലറും മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കക്കുന്നത്ത് അബ്ദുറഹിമാന്‍ ഹാജി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വടകര മനാറുല്‍ ഇസ്ലാം സഭ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി വടകര സെക്രട്ടറി, മുസ്ലീം ലീഗ് റലീഫ് കമ്മിറ്റി സെക്രട്ടറി, അങ്ങാടി ജുമാഅത്ത് പള്ളി മുതവല്ലി, കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ