കുറ്റ്യാടി ചുരത്തിൽ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്


കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്. ചുരം പത്താംവളവിലാണ് അപകടം നടന്നത്.

നിയന്ത്രണംവിട്ട കാര്‍ 10ാം വളവില്‍ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കാര്‍ മരത്തില്‍ കുടുങ്ങിനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.