കാക്കുനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു


വേളം: വേളം കാക്കുനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കാക്കുനി സിപിഎം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നുമണിയോടെയാണ് സംഭവം.

വീടിന്റെ മുറ്റത്താണ് സ്ഫോടക വസ്തു എറിഞ്ഞത്. കിണറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീട്ടുപറമ്പുകളിൽ പടക്കവും എറിഞ്ഞിട്ടുണ്ട്. ഭാസ്ക്കരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കുറ്റ്യാടി പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

പോലീസ് സംഘം സ്ഥലം സന്ദർശിച്ചു. കുറ്റ്യാടി എസ്.ഐ സതീഷ് പി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബോംബ് സ്ക്വാഡും സംഭവ സ്ഥലം സന്ദർശിക്കും.