ഫോൺ മാറ്റുമ്പോൾ വാട്സ്ആപ്പ് മെസെജുകള്‍ നഷ്ടപ്പെടുമെന്ന ഭയം വേണ്ട; ഫോട്ടോയും വീഡിയോയുമടക്കമുള്ള ചാറ്റുകൾ ഇനി ഗൂഗിൾ ഡ്രൈവിൽ ഭദ്രമായി സൂക്ഷിക്കാം


സൂക്ഷിച്ച് വെക്കുന്ന ചാറ്റും ഫോട്ടോകളും വീഡിയോകളും ഒക്കെ നഷ്ടപ്പെടുന്നത് എത്ര വിഷമകരമായ കാര്യമാണ്. ഫോൺ മാറിയാലും ഇനി ഏറ്റവും പ്രിയപ്പെട്ട ഓർമകൾ നഷ്ടപ്പെട്ട് പോവില്ല. വാട്സ്ആപ്പ് ചാറ്റ് ഇനി നമുക്ക് നേരെ ഗൂഗിൾ ഡ്രൈവിലേക്ക് മാറ്റാം. അതിനുള്ള സൗകര്യം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

വാട്സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജി മെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോ​ഗിച്ചാണ് വാട്സ്ആപ്പ് ​ഗൂ​ഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകൾ നടത്തുക. ഗൂ​ഗിൾ ഫോട്ടോ, ജി മെയിൽ എന്നിവ മാത്രമല്ല ഇനി മുതൽ വാട്ട്സ്ആപ്പിലെ ഡാറ്റകളും ഡ്രൈവിൽ സുരക്ഷിതമായ് ഉണ്ടാവും.

ഇത്തരത്തിൽ ഡ്രൈവിലേക്ക് മാറ്റാൻ താൽപര്യമില്ലാത്തവർക്ക് മറ്റൊരു വഴി കൂടിയുണ്ട്. പുതിയ ഫോണിലേക്ക് മാറുമ്പോൾ ബിൽറ്റ് ഇൻ വാട്സ്ആപ്പ് ചാറ്റ് ട്രാൻസ്ഫർ ടൂൾ ഉപയോ​ഗിച്ചാൽ മതി. പഴയ ഫോണും പുതിയ ഫോണും വൈ ഫൈ നെറ്റ് വർക്ക് കൊണ്ട് കണക്ട് ചെയ്യണമെന്ന് മാത്രം.

ഇത്തരത്തിൽ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യുമ്പോൾ ചിത്രങ്ങൾ, വീഡിയോകൾ എന്ന ഓപ്ഷനും ഉണ്ടാവും.വാട്സ്ആപ്പ് സെറ്റിം​ഗ്സിൽ ചാറ്റുകൾ എന്ന ഒപ്ഷനിലേക്കും തുടർന്ന് ബാക്ക് അപ്പ് എന്നതിലേക്കും പോയി വാട്സാപ്പിൻ്റെ ​ഗൂ​ഗിൾ ഡ്രൈവിൽ ബാക്കപ്പ് പ്രോസസ്സ് ആരംഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.

ഗൂ​ഗിൾ ​ ഡ്രൈവ് ചാറ്റ് ബാക്കപ്പ് ചെയ്യുകയാണെങ്കിൽ ചാറ്റുകളും മീഡിയയും നിങ്ങളുടെ ​ഗൂ​ഗിൾ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാം. വാട്സ്ആപ്പ് ഡൗൺ ലോഡ് ചെയ്തതിന് ശേഷം അവ ഒരു പുതിയ ഫോണിൽ പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച നോട്ടിഫിക്കേഷനും ലഭിക്കും.