തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിന് തീപ്പിടിച്ചു


തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരിക്കെ ട്രാവലറിന് തീപ്പിടിച്ചു. കല്ല്യാണ ഓട്ടത്തിനിടെ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.

തീപിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായി കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

കല്ല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ എത്തിച്ചശേഷം രണ്ടാം ഘട്ടത്തിനായി ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തമുണ്ടായതെന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തിറങ്ങി.