പെന്‍ഷന്‍ രേഖ മുതല്‍ യുഡിഐഡി കാര്‍ഡ് വരെ; വോട്ടര്‍ ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ ആശങ്ക വേണ്ട, വോട്ട് ചെയ്യാന്‍ ഈ 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം


വടകര: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും കൊട്ടിക്കലാശവും കഴിഞ്ഞതോടെ ഇനി വോട്ട് ചെയ്യാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. എന്നാല്‍ പോളിങ്ങ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും പലര്‍ക്കും ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) കൈയില്‍ ഇല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലേ  എന്നതാണ് മിക്കവരുടെയും സംശയം. എന്നാല്‍ അക്കാര്യത്തില്‍ പേടിക്കേണ്ടതില്ല. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഐഡി കാര്‍ഡിന്‌ പുറമെ 12 കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ് 13 അംഗീകൃത തിരിച്ചറിയല്‍ രേഖകളെക്കുറിച്ച് അറിയാം

🔹ആധാര്‍ കാര്‍ഡ്

🔹എംഎന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

🔹ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

🔹തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

🔹ഡ്രൈവിംഗ് ലൈസന്‍സ്

🔹പാന്‍ കാര്‍ഡ്

🔹ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

🔹ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

🔹ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

🔹കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

🔹പാര്‍ലമെന്റ്‌ അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

🔹ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യുഡിഐഡികാര്‍ഡ്).

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.