കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക നിയമനം; യോഗ്യതകളും ഒഴിവുകളും വിശദമായി അറിയാം


കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിന് കീഴിലുള്ള റേഡിയോതെറാപ്പി വിഭാഗത്തിലെ ആശുപത്രി അധിഷ്ഠിത ക്യാന്‍സര്‍ രജിസ്ട്രി സ്‌കീമില്‍ സയന്റ്റിസ്റ്റ് ബി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ച്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 17നു രാവിലെ 11 മണിക്ക് ഹാജരാവേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2350216.