ജില്ലാ അബാക്കസ് ചാമ്പ്യാന്‍ഷിപ്പ് പരീക്ഷയില്‍ ഉന്നത വിജയം; കല്ലാച്ചി ഗവ:യു.പി സ്‌കൂള്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി


നാദാപുരം: കോഴിക്കോട് ജില്ലാ അബാക്കസ് ചാമ്പ്യാന്‍ഷിപ്പ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കല്ലാച്ചി ഗവ:യു.പി സ്‌കൂള്‍ സെന്ററിലെ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ നിര്‍വ്വഹിച്ചു.

സെന്റര്‍ കോ ഓഡിനേറ്റര്‍ സഹല മുഹ്‌സിന്‍ അധ്യക്ഷയായിരുന്നു. രണ്ടു വര്‍ഷത്തെ കോഴ്‌സിനിടയിലുള്ള ടാലെന്റ്‌റ് സെര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയികളായ 33 വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കേറ്റും മെഡലും വിതരണം ചെയ്തത്.

പ്രവീണ്‍ ഇ.കെ, ശരണ്യ കെ.കെ, പ്രജില, സജിന, അഞ്ജന റൈഹാനത്ത് കെ, എന്നിവര്‍ സംബന്ധിച്ചു.