കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം, വിശദമായി അറിയാം


കോഴിക്കോട്: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പിൽ വരുത്തുന്നതിനായി കോഴിക്കോട് ജില്ലയിൽ സാമൂഹ്യ നീതി വകുപ്പ് മെയിന്റനൻസ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുളള കോഴിക്കോട് റവന്യൂ ഡിവിഷണൽ ഓഫീസിൽ ടെക്‌നിക്കൽ അസിസ്റ്റന്റുമാരായി നിയമിക്കപ്പെടുന്നതിന്‌ ടെക്‌നിക്കൽ അസിസ്റ്റന്റിനെ കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലത്തേക്കു നിയമിക്കുന്നു.

ശമ്പളം 21000 രൂപ. യോഗ്യതകൾ – അംഗീകൃത സർവ്വകലാശാല ബിരുദം, വേർഡ് പ്രോസസിംഗിൽ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസ്സായിക്കണം, എം.എസ്.ഡബ്ല്യൂ യോഗ്യതയുളളവർക്ക് മുൻഗണന. മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് അറിഞ്ഞിരിക്കണം.

യോഗ്യതയുളളവർ ഫെബ്രുവരി 28 ന് രാവിലെ 11 മണിക്ക് നടക്കുന ഇന്റർവ്യൂവിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. രേഖകളുടെ ഫോട്ടോകോപ്പി സമിതിയ്ക്ക് മുമ്പാകെ ലഭ്യമാക്കണം. ഫോൺ : 0495 2371911