വടകര പുത്തൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ഫെബ്രുവരി 26ന്


വടകര: പുത്തൂര്‍ ഗവ:ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 4.30ന് ഓണ്‍ലൈനായാണ് പരിപാടി നടക്കുക.

ശിലാഫലകം അനാച്ഛാദനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പരിപാടിയുടെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമന്‍ ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍ നളിനാക്ഷന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ എം ബിജു, കൗണ്‍സിലര്‍മാരായ പി.കെ സതീശന്‍, ടിവി ഹരിദാസന്‍, പികെ ശ്രീജ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി സിന്ധുപ്രേമന്‍ (ചെയര്‍പേഴ്‌സണ്‍), എം പ്രമോദ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍), പി.പി പ്രേമലത (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.