Tag: kerala police

Total 15 Posts

കോഴിക്കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ; പൊതുയോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്‌

കോഴിക്കോട്: നാല്‍പത്ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, കാസര്‍ഗോഡ്, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. ഇതുപ്രകാരം മൂന്നില്‍

കവര്‍ച്ച, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതി; കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് പെരുവയല്‍ സ്വദേശിയായ മധ്യവയസ്‌കനെ കാപ്പ ചുമത്തി നാടുകടത്തി. പൂവാട്ടുപറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് (42)നെയാണ് നാടുകടത്തിയത്. റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പെരുവയല്‍ വില്ലേജില്‍പ്പെട്ടതും കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ബഷീര്‍ (42) കിണറുള്ളകണ്ടി പൂവാട്ടുപറമ്പ്, കോഴിക്കോട് ജില്ല എന്നയാളെ

ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയായ ഡോക്ടറുടെ പണം തട്ടി; മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയെടുത്ത കേസില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍. പാണ്ടിക്കാട്‌ തോണിക്കര മില്‍ഹാജ്(24), മേലാറ്റൂര്‍ ചെട്ടിയാന്‍ തൊടി മുഹമ്മദ് ഫാഹിം(23) എന്നിവരാണ് പോലീസ് പിടിയിലായത്. എടോടിയിലെ ഡോ.ഹാരിസിന്റെ പക്കല്‍ നിന്നും 2.18കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവതി, അതിസാഹസികമായി ട്രെയിനിനൊപ്പം കുതിച്ച് യുവതിയെ രക്ഷിച്ച് പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ പൊലീസുകാരന്‍

പേരാമ്പ്ര: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഓടിക്കയറുന്നതിനിടയില്‍ ട്രെയിനിനുള്ളില്‍ വീഴാന്‍ പോയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ പൊലീസുകാരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പൊലീസ് ജീവനക്കാരനായ ഷംസീറിന്റെ അവസരോചിതമായ ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്. ഹിസാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന 22475 നമ്പര്‍ ട്രെയിന്‍ ഇന്നലെ രാവിലെ കോഴിക്കോട് സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ട്രെയിനില്‍ യാത്ര

‘വാട്ട്‌സ്ആപ്പിലെ വോയിസ്, വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്യും, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എല്ലാം സര്‍ക്കാര്‍ നിരീക്ഷിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്? യാഥാര്‍ത്ഥ്യം അറിയാം

നൂറുകണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പില്‍ ഓരോ ദിവസവും നമുക്ക് ലഭിക്കുന്നത്. ഇവയില്‍ ശരിയായ സന്ദേശങ്ങളും തെറ്റായ സന്ദേശങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വന്‍തോതില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇവിടെ. ‘നാളെ മുതല്‍ വാട്ട്‌സ്ആപ്പിനും വാട്ട്‌സ്ആപ്പ് കോള്‍സിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നു’ എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശമാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാട്ടുതീ പോലെ പടരുന്നത്.

ഒഞ്ചിയത്തിന്റെ വോളി മേളയ്ക്ക് കൊടിയിറങ്ങി; കലാശപ്പോരാട്ടത്തില്‍ കപ്പടിച്ച് കൊച്ചിന്‍ ബിപിസിഎല്ലും കേരള പൊലീസും

വടകര: അഖില കേരള വോളിബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തില്‍ പുരുഷ വിഭാഗം ഫൈനലില്‍ കൊച്ചിന്‍ ബിപിസിഎല്ലും വനിതാവിഭാഗത്തില്‍ കേരളാ പൊലീസും ജേതാക്കളായി. ആവേശപ്പോരാട്ടത്തില്‍ കെഎസ്ഇബിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് കീഴ്പ്പെടുത്തിയാണ് ബിപിസിഎല്‍ വിജയമുറപ്പിച്ചത്. 22-25, 12-25, 19-25,19-25, 13-15 എന്നിങ്ങനെയാണ് സ്കോര്‍. ഖേലോ ഇന്ത്യയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ്കേരള പോലീസ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഒന്നാമത്തെ സെറ്റില്‍ 15

നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തിയ കേസിൽ മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് യുവതി അറസ്റ്റിലായത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ച് നാല്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; വ്യാജ പ്രചരണം നടത്തിയാല്‍ പിടിവീഴും, തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ്

എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജപ്രചരണം നടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: എലത്തൂര്‍

അവരും സുരക്ഷിതരായി വേണം യാത്ര ചെയ്യാന്‍; കുട്ടികള്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് കേരള പൊലീസ്

കോഴിക്കോട്: ഇരുചക്ര വാഹന യാത്രകളിലും കാര്‍ യാത്രകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. യാത്രക്കാരായ കുട്ടികള്‍ക്കും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെയും കൊണ്ട് പോകുന്ന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2019 ല്‍ ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വാഹന നിയമപ്രകാരം നാല് വയസിന്

കനത്ത സുരക്ഷമാത്രമല്ല നല്ല ചൂട് ചുക്കുകാപ്പിയുമുണ്ട് കേരള പോലീസിന്റെ വക; കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്

കോഴിക്കോട്: കോഴിക്കോട് കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്. വെസ്റ്റ് ഹില്‍ വിക്രം മൈതാനിയിലെ പ്രധാനവേദിയുടെ പ്രവേശനകവാടത്തിന് സമീപത്ത് ഒരുക്കിയ കൗണ്ടര്‍ വഴിയാണ് കരള പോലീസ് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്നത്. പോലീസുകാരുടെ വീടുകളില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പിയുടെ നിര്‍മ്മാണം. 15 ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പി തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശര്‍ക്കരയും മാത്രമാണ്