Tag: kerala police

Total 19 Posts

നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽപ്പന നടത്തിയ കേസിൽ മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയവെയാണ് യുവതി അറസ്റ്റിലായത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ച് നാല്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; വ്യാജ പ്രചരണം നടത്തിയാല്‍ പിടിവീഴും, തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മുന്നറിയിപ്പുമായി പൊലീസ്

എലത്തൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പര്‍ദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാജപ്രചരണം നടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: എലത്തൂര്‍

അവരും സുരക്ഷിതരായി വേണം യാത്ര ചെയ്യാന്‍; കുട്ടികള്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് കേരള പൊലീസ്

കോഴിക്കോട്: ഇരുചക്ര വാഹന യാത്രകളിലും കാര്‍ യാത്രകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. യാത്രക്കാരായ കുട്ടികള്‍ക്കും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെയും കൊണ്ട് പോകുന്ന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2019 ല്‍ ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വാഹന നിയമപ്രകാരം നാല് വയസിന്

കനത്ത സുരക്ഷമാത്രമല്ല നല്ല ചൂട് ചുക്കുകാപ്പിയുമുണ്ട് കേരള പോലീസിന്റെ വക; കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്

കോഴിക്കോട്: കോഴിക്കോട് കലോത്സവ നഗരിയില്‍ സൗജന്യ ചുക്കുകാപ്പിയുമായി കേരള പോലീസ്. വെസ്റ്റ് ഹില്‍ വിക്രം മൈതാനിയിലെ പ്രധാനവേദിയുടെ പ്രവേശനകവാടത്തിന് സമീപത്ത് ഒരുക്കിയ കൗണ്ടര്‍ വഴിയാണ് കരള പോലീസ് സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്നത്. പോലീസുകാരുടെ വീടുകളില്‍ നിന്നുള്ള ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പിയുടെ നിര്‍മ്മാണം. 15 ഓര്‍ഗാനിക് ചേരുവകള്‍ ഉപയോഗിച്ചാണ് കാപ്പി തയ്യാറാക്കുന്നത്. കാപ്പിപ്പൊടിയും ശര്‍ക്കരയും മാത്രമാണ്

തിരുവള്ളൂര്‍ സ്വദേശി ബിജേഷ് മുണ്ടേരിക്ക് വിശിഷ്ട സേവനത്തിനുള്ള ബാഡ്ജ് ഓഫ് ഹോണര്‍

വടകര: 2021 ലെ വിശിഷ്ട സേവനത്തിനുള്ള കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ മെഡലിന് വടകര തിരുവള്ളൂര്‍ സ്വദേശി ബിജേഷ് മുണ്ടേരിക്ക് അര്‍ഹനായി. മലബാര്‍ സ്‌പെഷ്യല്‍ പോലീസിലെ ഉദ്യോഗസ്ഥനാണ് ബിജീഷ്. ഡിജിപി അനില്‍കാന്ത് ബിജേഷിന് ബഹുമതി സമ്മാനിച്ചു. 2018 ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ഇദ്ദേഹത്തിന് ലഭിച്ചരുന്നു.

മയക്കുമരുന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ യോദ്ധാവ് പദ്ധതി; ഒക്ടോബര്‍ മാസം കോഴിക്കോട് ജില്ലയില്‍ മാത്രം പൊലീസിന് ലഭിച്ചത് 128 രഹസ്യ വിവരങ്ങള്‍ 

കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും സാമൂഹ്യ ദുരന്തമായി മാറുന്ന ഘട്ടത്തില്‍ അതിനെ പിടിച്ചുകെട്ടാന്‍ കൊണ്ടുവന്ന വ്യത്യസ്തമായ ഒരു പദ്ധതിയായിരുന്നു യോദ്ധാവ്. പൊതു ജന പങ്കാളിത്തത്തോടെ മയക്കുമരുന്നിന്റെ വ്യാപനം പരമാവധി തടയുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിയ യോദ്ധാവ് പദ്ധതി പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ്

ജനങ്ങളുടെ ശ്രദ്ധയ്ക്ക്: നാളെ കേരളത്തിൽ ആരും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല; ഇല്ലാത്ത ഭാരത് ബന്ദിനെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആശയക്കുഴപ്പമുണ്ടാക്കി കേരളാ പൊലീസ്

കോഴിക്കോട്: സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തു പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് കേരള പൊലീസിന്റെ വാര്‍ത്താക്കുറിപ്പ്. സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ

‘ഫ്‌ളൂറസന്റ് സ്റ്റിക്കറുകള്‍ ഒട്ടിക്കുക, വെള്ളക്കെട്ടുകളില്‍ ഇറക്കാതിരിക്കുക’; മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കൊയിലാണ്ടി: നമ്മുടെ നാട്ടില്‍ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് ശ്രമകരമായ കാര്യമാണ്. മോശം റോഡുകള്‍, ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ തുടങ്ങിവയെല്ലാം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് പ്രതികൂലമായ ഘടകങ്ങളാണ്. സാധാരണ നിലയില്‍ തന്നെ ദുഷ്‌കരമായ ഇരുചക്ര വാഹന ഡ്രൈവിങ് മഴക്കാലത്ത് കൂടുതല്‍ ദുഷ്‌കരമാവും. മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്നവര്‍ ഉള്‍പ്പെടെ നനയുന്നതും, റോഡിലെ കാഴ്ച കുറയുന്നതും, വീഴാനുള്ള

കോഴിക്കോട് സ്വദേശിനിയായ യുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിനെതിരായ തെളിവുകൾ ശേഖരിച്ച് പൊലീസ്; നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു

  കൊച്ചി: കോഴിക്കോട് സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ചലച്ചിത്ര നിർമ്മാതാവും നടനുമായ വിജയ് ബാബുവിന് എതിരെ തെളിവായി നിർണ്ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം എത്തിയതിന്റെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.  കഴിഞ്ഞ മാർച്ച് 13