Tag: fire

Total 82 Posts

തൂണേരി മുടവന്തേരി ജീപ്പ് സ്‌ഫോടനം; ആറ്‌ പേർക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്‌

നാദാപുരം: തൂണേരി മുടവന്തേരിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുടവന്തേരി സ്വദേശികളായ ആറ് പേര്‍ക്കെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തിരിക്കുന്നത്. നുഫൈല്‍ മുടവന്തേരി, അജിനാസ് കണിയാട്ടുമ്മല്‍, ആഷിഖ് മുച്ചിലോട്ടുമ്മല്‍, ഫവാസ് ചട്ടന്റെവിട, സജീര്‍ ചട്ടന്റെവിട, മുഹമ്മദ് ആഷിഖ് കണ്ടോത്ത് എന്നിവര്‍ക്കെതിരയൊണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ തീപടര്‍ന്ന് സമീപത്തുണ്ടായിരുന്ന

സ്‌ഫോടനം നടന്നത് യു.ഡി.എഫ് ശക്തികേന്ദ്രത്തില്‍, സംഭവത്തിന് മുമ്പ് വാഹനങ്ങള്‍ തടസപ്പെടുത്തി വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചു; തൂണേരി മുടവന്തേരിയില്‍ ജീപ്പില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ്

നാദാപുരം: തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എല്‍.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പില്‍ ഉഗ്ര സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സ്‌ഫോടനത്തിന് മുമ്പ് എയര്‍പോര്‍ട്ട് റോഡിലെ ആവടിമുക്കില്‍ റോഡില്‍ വാഹനങ്ങള്‍ തടസ്സപ്പെടുത്തി

നാദാപുരം മുടവന്തേരിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; തീ പടർന്ന് ജീപ്പ് കത്തി നശിച്ചു

വടകര: നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ചു. മുടവന്തേരിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി യുവാക്കള്‍ ചേര്‍ന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെയാണ് തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീണത്. പിന്നാലെ ജീപ്പില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിക്കുകയും ജീപ്പ് ഉഗ്രശബ്ദത്തില്‍ പൊട്ടുകയും കത്തി നശിക്കുകയുമായിരുന്നു. വാഹനം ഏതാണ്ട് പൂര്‍ണമായി കത്തി നശിച്ച

കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. പെരുമണ്ണപാറമ്മലിലാണ് സംഭവം. മാങ്ങോട്ടില്‍ വിനോദ്(44)ആണ് മരിച്ചത്. പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

ഇരിങ്ങാലക്കുടയിൽ പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു

നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം: പേരോട് ഇരുനില വീടിന് തീപിടിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിന് തീപിടിച്ചത്. ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ തീ കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പള്ളിയിലായിരുന്നു അഷ്‌റഫ്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അപ്പോഴേക്കും

വടകരയില്‍ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം തീവെച്ച് നശിപ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

വടകര: ഡിവൈഎസ്പിയുടെ ഓഫീസില്‍ പോലീസ് വാഹനം തീ വെച്ച് നശിപ്പിച്ചു. വടകര ഡിവൈഎസ്പി വിനോദ് കുമാറിന്റെ കെഎല്‍ 01 സിഎച്ച്. 3987 നമ്പര്‍ ഔദ്യോഗിക വാഹനമാണ് തീവെച്ച് നശിപ്പിച്ചത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡി.വൈ.എസ്.പിയുടെ ഓഫിസിന് മുന്‍ വശം നിര്‍ത്തിയിട്ടിരുന്ന വാഹനം പൂര്‍ണ്ണമായും കത്തി

കക്കയത്ത് കെ.എസ്.ഇ.ബി പവര്‍ഹൗസിന് സമീപം വന്‍ തീപിടുത്തം; തീ അണയ്ക്കുവാനുളള ശ്രമം തുടരുന്നു

കൂരാച്ചുണ്ട്: കക്കയത്ത് വന്‍ തീപിടുത്തം. കക്കയം ടൗണിനോട് ചേര്‍ന്നുളള കെ.എസ്.ഇ.ബി പവര്‍ ഹൗസിന് പിറകിലുളള ഭൂമിയിലാണ് തീപിടിച്ചത്. ഇന്ന് രാത്രി 9.30 യോടെയാണ് സംഭവം. സംഭവസ്ഥലത്ത് എത്തിചേര്‍ന്ന നാട്ടുകാരും, ഫയര്‍ഫോഴ്‌സ് സംഘവും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വലിയ പുകയാണ് സമീപപ്രദേശത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കക്കയത്തെ വിവിധ മേഖലകളിലായി അഞ്ചാമത്തെ പ്രേദേശത്താണ് തീ പടരുന്നത്.

കൊയിലാണ്ടി ടൗണിന് സമീപം കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു; തീപടര്‍ന്നത് നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ

കൊയിലാണ്ടി: നിര്‍ത്തിയിട്ട ഗ്യാസ് സിലിണ്ടര്‍ ലോറിക്ക് അരികെ കുറ്റിക്കാടിനും കൂട്ടിയിട്ട ടയറിനും തീപിടിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി ടൗണിലെ മീത്തലെ കണ്ടി പള്ളിക്കു എതിര്‍വശത്താണ് തീപിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ പൂര്‍ണമായി അണക്കുകയും ചെയ്തു. കൃത്യസമയത്ത് തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അടുത്തുള്ള ഗ്യാസ് സിലിണ്ടര്‍ ലോറിയിലേക്ക്

പേരാമ്പ്ര നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം; അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു

പേരാമ്പ്ര: നൊച്ചാട് റബ്ബര്‍ തോട്ടത്തില്‍ തീപിടിത്തം. നൊച്ചാട് ഗ്രാമപഞ്ചായത്തിലെ കൈതക്കല്‍ കൊറ്റിയോട് പങ്കജാക്ഷിയുടെ റബ്ബര്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി പത്തുമണിയോടെയായിരന്നു സംഭവം. അര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റും ഓടി