Tag: fire

Total 82 Posts

പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു; പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

പേരാമ്പ്ര: പേരാമ്പ്രയില്‍ ബേക്കറിക്ക് തീപിടിച്ചു. ബസ് സ്റ്റാന്റിന് സമീപത്തെ അനുപമ ബേക്കറിയിലെ അപ്പക്കൂടിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പലഹാരങ്ങള്‍ ഉണ്ടാക്കുന്ന മുറിയുടെ മുകള്‍ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുകളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. മറ്റു കെട്ടിടങ്ങളിലേക്ക്

പുക ഉയര്‍ന്നതിനു പിന്നാലെ തീപ്പടര്‍ന്നു; ആയഞ്ചേരിയില്‍ ഓട്ടത്തിനിടയില്‍ കാറിനു തീപിടിച്ചു

വടകര: ആയഞ്ചേരിയില്‍ കാര്‍ കത്തി നശിച്ചു. മേമുണ്ട സ്വദേശി പുത്രോളി രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. ശനിയാഴ്ച രാത്രി 7.40 ഓടെ മെയില്‍ റോഡില്‍ ഡേ മാര്‍ട്ടിന് സമീപത്തായിരുന്നു സംഭവം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വടകരയിൽ നിന്ന് കടമേരിയിലെ വിവാഹത്തിന് പങ്കെടുക്കാൻ കുടുംബസമേതം പുറപ്പെട്ട  കെ.എല്‍ 14 ടി 4833 റിനോള്‍ഡ് കിഡ് കാറാണ്

തൃപ്പൂണിത്തറയില്‍ പടക്കപ്പുരയില്‍ വന്‍ സ്ഫോടനം; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്, 25 വീടുകള്‍ക്ക് കേടുപാട്

കൊച്ചി: തൃപ്പൂണിത്തറയില്‍ പടക്കപ്പുരയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. തൃപ്പൂണിത്തുറ പുതിയകാവ് വടക്കപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും മറ്റുളളവരെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ 25 വീടുകള്‍ക്ക്

കുളങ്ങരത്ത് നെസ്റ്റ്ലെ ചോക്കലേറ്റ് ഗോഡൗണില്‍ തീപിടുത്തം; തീ പടർന്നത് കടയ്ക്കകത്തെ വൈദ്യുത കണക്ഷനിൽ നിന്നെന്ന് സംശയം, തീ അണച്ച് നാദാപുരം അഗ്നിരക്ഷാസേന

വടകര: കുളങ്ങരത്ത് ഡേ മാർട് സൂപ്പർ മാർക്കറ്റിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ നെസ്റ്റ്ലെ ചോക്കലേറ്റ് ഗോഡൗണില്‍ തീപിടുത്തം. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഡേ മാർട്ട് സെക്യൂരിറ്റി ജീവനക്കാരാണ് പോലീസിലും അഗ്നിരക്ഷസേനയിലും വിവരമറിയിച്ചത്. തുടർന്ന് നാദാപുരം അഗ്നിരക്ഷസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.

തോലേരിയില്‍ കെഎസ്ഇബി ലൈനില്‍ നിന്നും തെങ്ങിലേക്ക് തീപടര്‍ന്നു; പരിഭ്രാന്തിപരത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ അഗ്നിരക്ഷാ സേന തീയണച്ചു

പയ്യോളി: തോലേരിയില്‍ പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തെങ്ങിലേക്ക് കെ.എസ്.ഇ.ബി ലൈനില്‍ നിന്ന് തീ പടര്‍ന്നു. തോലേരിയില്‍ കളത്തില്‍ അബ്ദുള്ളയുടെ പറമ്പിലെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങിനാണ് തീപടര്‍ന്നത്. വളരെ തിരക്കേറിയ റോഡിന് സമീപത്തെ തെങ്ങിലെ തീ മറ്റ് ഭാഗങ്ങളിലേക്കോ, റോഡിലെ വാഹനങ്ങളിലേക്കോ പടരുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. പരിഭ്രാന്തരായ നാട്ടുകാര്‍ ഉടന്‍ അഗ്നിരക്ഷാ സേനയെ

അതിരുകടന്ന് ആഘോഷം; കാരശ്ശേരിയില്‍ വിവാഹാഘോഷത്തിനിടെ വരന്റെ സുഹൃത്തുക്കള്‍ കത്തിച്ച പടക്കം വീണ് അയല്‍വാസിയുടെ വീട്ടില്‍ തീപിടിത്തം

കുന്ദമംഗലം: കാരശ്ശേരിയില്‍ വിവാഹാഘോഷം അതിരുകടന്ന് അപകടത്തില്‍. വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. പാരമ്മേല്‍ ബാബു എന്നയാളുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടര്‍ന്നു പിടിച്ചത്. ഇവരുടെ വീടിന്റെ 400 മീറ്റര്‍ അകലെയായിരുന്നു വിവാഹവീട്. വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ

കീഴരിയൂരില്‍ വന്‍തീപ്പിടുത്തം; പാലായി വെളിച്ചെണ്ണ ഓയില്‍ മില്ലില്‍ തീപടര്‍ന്ന് കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പാലായി വെളിച്ചണ്ണ ഓയില്‍ മില്ലിന് തീപിടിച്ച് വന്‍നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പേരാമ്പ്ര, കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമിക്കുകയാണ്. കീഴരിയൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് തൊട്ടടുത്തായുള്ള വെളിച്ചെണ്ണ മില്ലിനാണ് തീപ്പിടിച്ചത്. മില്ലില്‍ കൂട്ടിയിട്ട പിണ്ണാക്ക് ചാക്കിലെ ചൂട് കാരണമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക

ആദ്യം പുക ഉയര്‍ന്നു, നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് പിടിച്ചു; താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

താമരശ്ശേരി: പൂനൂര്‍ ചീനി മുക്കില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. ചീനി മുക്കിലെ മെഡിക്കല്‍ ഭാരത് മെഡിക്കല്‍സ് ഉടമ മുഹമ്മദ് നിസാമിന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. സ്ഥാപനത്തിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്ന് പിടിച്ചു. ഓടിക്കൂടിയ ആളുകള്‍ വെള്ളവും മണ്ണും ഉപയോഗിച്ച്

മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു; വിനോദയാത്രാ സംഘം സഞ്ചരിച്ച കാറാണ് കത്തിയത്

മാഹി: മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു. കാസര്‍കോട് പട്‌ല സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. മൂന്നുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.  ഇവര്‍ കാസര്‍കോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോവുന്നതിനിടയിലാണ് കാര്‍ കത്തിയത്. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. കെ.എല്‍ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് കത്തി നശിച്ചത്. ദേശീയ

നിലമ്പൂരില്‍ ഫയര്‍ഡാന്‍സിനിടെ തീപടര്‍ന്നു; അവതാരകനായ യുവാവിന്റെ മുഖത്തും നെഞ്ചിനും പൊളളലേറ്റു (വീഡിയോ കാണാം)

മലപ്പുറം: നിലമ്പൂരില്‍ ഫയര്‍ഡാന്‍സിനിടെ യുവാവിന് പൊള്ളലേറ്റു. നിലമ്പൂരില്‍ നടന്ന പാട്ടുത്സവം പരിപാടിക്കിടെയായിരുന്നു സംഭവം. ഫയര്‍ഡാന്‍സ് അവതരിപ്പിക്കുന്നതിനിടെ തംബോലം ഡാന്‍സ് ടീമിലെ സജിക്കാണ് സാരമായി പൊള്ളലേറ്റത്. മണ്ണെണ്ണ വായിലൊഴിച്ച് തീയിലേക്ക് തുപ്പുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. അപകടത്തില്‍ സജിയുടെ മുഖത്തും നെഞ്ചിലുമാണ് പൊള്ളലേറ്റത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്നവരും സംഘാടകരും ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.